Home Entertainment Celebrities

ശോഭനയും രോഹിണിയുമല്ല, സിനിമയില്‍ മറ്റൊരാളോട് കടുത്ത പ്രണയം തോന്നിയിരുന്നു, അവള്‍ വിട്ടുപോയപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി, മനസ്സുതുറന്ന് റഹ്‌മാന്‍

944

ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളെക്കാള്‍ വിലയുള്ള നടന്‍ ആയിരുന്നു റഹ്‌മാന്‍. ഏത് സൂപ്പര്‍ താരചിത്രമായാലും അതില്‍ റഹ്‌മാനും തുല്യപ്രാധാന്യമുള്ള വേഷം ഉണ്ടായിരിക്കും എന്നതായിരുന്നു പതിവ്. എണ്‍പതുകളിലും 90 കളുടെ തുടക്കത്തിലും നിരവധി സിനിമകളില്‍ ജോഡിയായി അഭിനയിച്ചവരാണ് രോഹിണിയും റഹ്‌മാനും.

Advertisements

റഹ്‌മാന്റെ ഭാഗ്യനായിക കൂടിയായിരുന്നു അന്ന് രോഹിണി. അതോടെ തന്നെ നിരവധി ഗോസിപ്പുകളും അവരെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മെഗാതാരങ്ങള്‍ മലയാള സിനിമ അടക്കി ഭരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് സിനിമയില്‍ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമായിരുന്ന റഹ്‌മാന്‍.

Also Read: ഫോണില്‍ നിറയെ എന്റെ ചിത്രങ്ങളായിരുന്നു, മൂന്ന് വര്‍ഷമായി അയാള്‍ ഉപദ്രപിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ മകളെയും പിന്തുടരുന്നു, വെളിപ്പെടുത്തലുമായി പ്രവീണ

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ തന്റെ സിനിമയിലെ സഹതാരങ്ങള്‍ ആക്കുവാന്‍ വരെ ഇടക്കാലത്ത് റഹ്‌മാന് കഴിഞ്ഞിരുന്നു. തന്റെ കൂടെ അഭിനയിച്ച പല നടിമാരുടെയും പേര് ചേര്‍ത്ത് പലപ്പോഴും നടന്‍ റഹ്‌മാന്‍ ഗോസിപ്പുകളിലും നിറഞ്ഞിരുന്നു.

ആ കൂട്ടത്തില്‍ രോഹിണിയും ശോഭനയുമായിരുന്നു കൂടുതലും റഹ്‌മാന്റെ പേരിനൊപ്പം ചേര്‍ത്ത് ഗോസിപ്പുകളില്‍ നിറഞ്ഞത്. എന്നാല്‍ തനിക്ക് ഈ നടിമാരോടൊന്നും ഒരിക്കലും പ്രണയം തോന്നിയിട്ടില്ലെന്ന് പറയുകയാണ് റഹ്‌മാന്‍. അതേസമയം, തനിക്ക് മറ്റൊരു നടിയോട് പ്രണയം തോന്നിയിരുന്നുവെന്നും താരം വെളിപ്പെടുത്തി.

Also Read: മനീഷയ്ക്ക് മിന്നുചാര്‍ത്തി ഇഷാന്‍ തോമസ്; വിവാഹം ആഘോഷമാക്കി സഹോദരി നീത പിള്ള; വൈറല്‍

സിനിമയില്‍ ഉണ്ടായിരുന്ന ഒരാളോട് കടുത്ത പ്രണയം തോന്നിയിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും റഹ്‌മാന്‍ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തന്റെ ഇഷ്ടം അവള്‍ക്കും അറിയാമായിരുന്നുവെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്നും റഹ്‌മാന്‍ പറയുന്നു.

കരിയറായിരുന്നു അവള്‍ക്കും വലുത്. ഒരുപക്ഷേ അവള്‍ തന്റെ ജീവിതത്തിലേക്ക് കയറി വന്നിരുന്നുവെങ്കില്‍ തനിക്ക് സ്‌നേഹസമ്പന്നയായ മെഹ്‌റുന്നീസയെ കിട്ടില്ലായിരുന്നുവെന്നും തനിക്ക് പിആര്‍ വര്‍ക്കുകളൊന്നും ഇല്ലാത്തത് കൊണ്ടാവാം കരിയറില്‍ വലിയ ഉയര്‍ച്ചയില്‍ എത്താന്‍ കഴിയാതിരുന്നതെന്നും റഹ്‌മാന്‍ പറയുന്നു.

Advertisement