Home Entertainment Celebrities

ഇനി സീരിയലിലേക്ക് ഇല്ല, വിവാഹ ശേഷം ലക്ഷ്യം മറ്റൊന്ന് , വെളിപ്പെടുത്തി പ്രിയ താരം ഗൗരി കൃഷ്ണന്‍

1048

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

Advertisements

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Also Read: എനിക്ക് തടി കൂടുതലാണ്, അതിന്റെ പേരിൽ എന്തിനാണ് പരിഹസിക്കുന്നതെന്ന് ടൈറ്റാനിക്കിലെ ജാക്കിന്റെ സ്വന്തം റോസ്‌

വിവാഹത്തിന് പിന്നാലെ ഗൗരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത് ഗൗരിയാണ്, അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി വലിയ ആളാവുകയാണ്, നാണിക്കാത്ത കല്യാണപ്പെണ്ണ് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.

ഇപ്പോഴിതാ വിവാഹനിശ്ചയദിവസം മുതല്‍ വിവാഹം വരെ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറയുകയാണ് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരിയും ഭര്‍ത്താവും. വിവാഹത്തിന് തങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ പറഞ്ഞത് അവര്‍ മണ്ഡപം മറഞ്ഞുനിന്നത് കൊണ്ട് കല്യാണത്തിന് വിളിച്ചുവരുത്തിയവര്‍ക്ക് കല്യാണം കാണാന്‍ കഴിയാത്തത് കൊണ്ടാണെന്ന് ഗൗരി പറയുന്നു.

Also Read: സമ്മർ ഇൻ ബത്‌ലേഹമിന് രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല; പറയാനുള്ളതെല്ലാം ആദ്യ ഭാഗത്തിൽ തന്നെയുണ്ടെന്ന് സിബി മലയിൽ

വിവാഹത്തിന് ഏല്‍പ്പിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോലും ശരിക്കും വിവാഹത്തിന്റെ ഫോട്ടോകള്‍ എടുക്കാന്‍ പറ്റിയില്ലെന്നും താരം പറയുന്നു. അതേസമയം സീരിയലിലേക്ക് താന്‍ തിരിച്ചുവരില്ലെന്നും പഠിക്കാന്‍ പോകുകയാണെന്നും ഒരു സര്‍ക്കാര്‍ ജോലിയാണ് തന്റെ ലക്ഷ്യമെന്നും ഗൗരി പറയുന്നു.

Advertisement