Home Entertainment Celebrities

ചുരിദാറില്‍ അതീവസുന്ദരിയായി അഞ്ജലി റാവു, പ്രിയ താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

172

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സ്വാതി നക്ഷത്രം ചോതി, മിസ്സിസ് ഹിറ്റ്ലര്‍ തുടങ്ങിയ ജനപ്രിയ സീരിയലുകളില്‍ കൂടെ പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി റാവു. മലയാളം തമിഴ് മിനിസ്‌ക്രീനിലും തമിഴ് സിനിമകളിലും തിളങ്ങുന്ന താരമാണ് അഞ്ജലി റാവു.

Advertisements

വില്ലത്തി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഒട്ടേറെ ഹിറ്റ് തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് മുന്‍പേ മോഡലിംഗ് ആരംഭിച്ച താരം മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ സെമി ഫൈനലിസ്റ്റ് ആയിരുന്നു.

Also Read: പലരും പറഞ്ഞു ശരീരം പ്രദര്‍ശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ അങ്ങനെ ചെയ്യുന്നതെന്ന് , വീ്ട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ എന്നു വരെ ചോദിച്ചു, അഷിക അശോകന്‍ പറയുന്നു

താരത്തിന്റെ ഭര്‍ത്താവ് അരുണ്‍ രാഘവും പ്രശസ്തമായ നടനാണ്. പൂക്കാലം വരവായ് എന്ന സീരിയലിലെ അഭിമന്യു എന്ന നായകവേഷത്തിലൂടെയാണ് അരുണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. സീ കേരളം പരമ്പരയിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലെ ഡികെ എന്ന കഥാപാത്രമായി തിളങ്ങുകയാണ് അരുണ്‍. ‘

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അഞ്ജലി. സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ താരത്തിനുണ്ട്. തന്റെ വിശേഷങ്ങളെല്ലാം താരം ഇതിലൂടെ ആരാധകരമായി പങ്കുവെക്കാറുണ്ട്. ഒത്തിരി ആരാധകരാണ് അഞ്ജലിക്കുള്ളത്. ഇപ്പോഴിതാ അഞ്ജലി പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാവുന്നത്.

Also Read: ലാലിന്റെ പുതിയ സിനിമയുടെ കഥ എന്തായിയെന്ന് മമ്മൂട്ടി, ഒന്നുമായില്ലെന്ന് രചിയിതാവ്, പിന്നെ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

തനി നാടന്‍ വേഷത്തില്‍ ചുരിദാര്‍ അണിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അരുണ്‍ രാഘവനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ ചെയ്തത്.

Advertisement