Home Entertainment Celebrities

പ്രഭാസ് കടക്കാരനാകുന്നു, സ്വത്തുക്കൾ പണയം വെച്ച് ലോൺ എടുത്ത് താരം

4213

ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. ബാഹുബലി എന്നു തന്നെയാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നതും. അതുവരെ തെലുങ്കിൽ മാത്രം അറിയപ്പെട്ടിരുന്ന നടന്റെ ഗ്രാഫ് പെട്ടെന്ന് തന്നെ ഉയർന്നു.

തെലുങ്കിലെ ഏറ്റവും വിലപ്പിടിപ്പുള്ള നടന്മാരിൽ ഒരാളാണ് പ്രഭാസിപ്പോൾ. പ്രോജക്ട് കെ, സലാർ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് പുതിയ വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

Advertisements

Also Read
നടനല്ലേ ഉറപ്പായും ഡിവോഴ്‌സ് ചെയ്യുമെന്ന് കമന്റുകള്‍, വിവാഹം കഴിക്കേണ്ട എന്നു വരെ തോന്നിപ്പോയി, നടന്‍ ജിത്തു പറയുന്നു

തന്റെ സ്വത്തുക്കളിൽ ചിലത് വെച്ച് 21 കോടിയുടെ ലോൺ പ്രഭാസ് എടുത്തിരിക്കുകയാണത്രെ. ഇത്രയും വയി താരം എന്തിനാണ് ലോൺ എടുത്തതെന്നാണ് ആരാധകരുടെ ചോദ്യം. 100 കോടി രൂപ ഒരു സിനിമക്ക് വാങ്ങുന്ന താരം 21 കോടിക്ക് ലോൺ എടുക്കുന്നു എന്നത് അവിശ്വസനീയമാണെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്യാനാണ് താരം ലോൺ എടുത്തതെന്നാണ് വാർത്തകൾ. ബാഹുബലി എന്ന സിനിമക്ക് ശേഷം അതുപോലൊരു ഹിറ്റ് സമ്മാനിക്കാൻ കഴിയാതെ വിഷമിക്കുകയാണ് താരം. താരത്തിന്റേതായി പുറത്തിറങ്ങിയ രാധേ ശ്യാമും, സഹോയും ബോക്‌സ് ഓഫീസിൽ വിജയിക്കാതെയാണ് പോയത്.

Also Read
ബ്രോക്കര്‍ വഴി വന്ന കല്യാണാലോചന, ആ കാരണം കൊണ്ടാണ് സ്വീകരിച്ചത്, ഇന്ന് നവ്യയുടെ സ്വഭാവം ഇങ്ങനെ, നവ്യ നായരെ കുറിച്ച് അമ്മായിയമ്മ പറയുന്നത് കേട്ടോ

വരാനിരിക്കുന്ന ആദിപുരുഷ് എന്ന സിനിമയ്ക്ക് നേരെയും വ്യാപക വിമർശനം വന്നു. കാർട്ടൂണിന് സമാനമായ വിഎഫ്എക്‌സ് ആണ് സിനിമയിൽ ഉപയോ?ഗിച്ചിരിക്കുന്നതെന്നാണ് ടീസർ കണ്ട ശേഷം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രൊജക്ട് കെയിൽ ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവരും പ്രഭാസിനൊപ്പം അഭിനയിക്കുന്നു. മലയാള നടൻ പൃഥിരാജ് ആണ് സലാറിൽ പ്രഭാസിനൊപ്പം എത്തുന്നത്. പ്രഭാസിന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Advertisement