Home Entertainment Celebrities

അന്ന് അവൾ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, ഇന്നവൾ ഇങ്ങനെ ആയി, ഹണി റോസിന്റെ അമ്മ പറഞ്ഞത് കേട്ടോ

376

പതിനേഴിൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് ഹണി റോസ്. മലയാള ത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം നടി നിറ സാന്നിധ്യമാണ്. മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ തിളങ്ങിന്ന ഹണി റോസ് തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ സിനിമകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

വിനിയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനമയിലേക്ക് അരങ്ങേറ്റം കുറിച്ച ഹണി റോസ് ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് തന്നെ തെളിയിച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്.

Advertisements

honey-rose-5

ഇപ്പോഴിതാ കൈരളി ചാനലിലെ ജെബി ജംഗ്ഷനിൽ എത്തി താരവും കുടുംബവും പങ്കുവെച്ച വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹണി റോസിന്റെ മാതാപിതാക്കളും ഷോയിൽ സംസാരിച്ചിരുന്നു. മോളെക്കുറിച്ച് പറയുക ആണങ്കിൽ കുടുംബത്തിന് അകത്തായാലും പുറത്ത് ആയാലും സ്‌നേഹവും സന്തോഷവും എപ്പോഴും ആഗ്രഹിക്കുന്ന ആളാണ്.

Also Read
സാധാരണ സ്‌കൂൾ അവരിൽ ഒരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, അത് കൊണ്ടാണ് ഇതുപോലൊരു സ്‌കൂൾ തിരഞ്ഞെടുത്തത്; ഊട്ടിയിലെ സ്‌കൂളിനെ പറ്റി സാന്ദ്ര തോമസ്‌

മോൾ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമാ അഭിനയം തുടങ്ങുന്നത്. എനിക്ക് മോളോട് ചോദിക്കാനുള്ളത് ചെറുപ്പത്തിലേ തന്നെ മകൾ പ്രതീക്ഷിച്ചിരുന്നോ സിനിമയിൽ ഒരു വലിയ നടി ആയി മാറുമെന്ന് എന്ന് ഹണിയോട് പിതാവ് ചോദിച്ചു. ചിരി ആയിരുന്നു ഇതിന് ഹണിയുടെ മറുപടി. തന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്നവർ ആണ് മാതാപിതാക്കൾ എന്നും നടി വ്യക്തമാക്കി.

കൊച്ചിലേ തൊട്ട് എനിക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അവരെക്കൊണ്ട് അത് അഫോർഡ് ചെയ്യാൻ പറ്റുമോ എന്നതിനപ്പുറത്തേക്ക് എനിക്ക് വേണ്ടി സാധിച്ച് തരുന്നവരാണ്. മകളെക്കുറിച്ച് പറഞ്ഞാൽ ആദ്യമായി എനിക്ക് ഓർമ്മ വരുന്നത് സ്‌കൂളിലെ ഒരു സംഭവം ആണ്. സ്‌കൂളിൽ ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയത്ത് എല്ലാ മത്സരങ്ങളിലും അവൾ പങ്കെടുക്കുമായിരുന്നു.

എനിക്ക് സമ്മാനം ഉണ്ടാവും അമ്മ കൂടി സ്‌കൂളിൽ വരണം എന്ന് പറഞ്ഞു. സ്‌കൂളിൽ ചെന്നു എല്ലാവർക്കും പ്രൈസ് കൊടുത്തു. ഹണിക്ക് മാത്രം ഒന്നും ഉണ്ടായില്ല. എന്നെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു അപ്പോൾ ഞാൻ പറഞ്ഞിരുന്നു നീ ഇവരിൽ എല്ലാവരിലും ഉയരങ്ങളിൽ എത്തുമെന്ന്.

ദൈവ സഹായത്താൽ ഹണി മലയാളത്തിൽ അറിയപ്പെടുന്ന ഒരാൾ ആയി മാറിയെന്നതിൽ സന്തോഷമുണ്ടെന്ന് ഹണിയുടെ അമ്മ പറയുന്നു.

Also Read
ലുക്കിൽ എഫർട്ട് എടുക്കാത്ത നടനാണ് അദ്ദേഹം, അദ്ദേഹത്തിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്; മഞ്ജു വാര്യർ മനസ്സ് തുറക്കുന്നു

Advertisement