Home Entertainment Celebrities

ഹെയർസ്റ്റെൽ മാറ്റി തങ്കക്കൊലുസ്; വിഷമമുണ്ടെന്ന് സാന്ദ്ര, മുടി വെട്ട് വീഡിയോ വൈറൽ

87

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നിർമ്മാതാവും, നടിയുമായ സാന്ദ്ര തോമസ്. തന്റെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾപ്പോലും താരം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്ക് വെച്ച് ഒരു പോസ്റ്റാണ് വൈറലാകുന്നത്.

മക്കളായ തങ്കക്കൊലുസിന്റെ മുടി വെട്ടുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നമ്മളൊരു കല്ല്യണത്തിന് പോകുന്നുണ്ട് എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ . എങ്ങനെയാണ് അതിന് വേണ്ടി റെഡി ആകുന്നത് എന്ന് ചോദിച്ചപ്പോൾ ബാഗിൽ നിന്ന് ഉടുപ്പ് വാങ്ങി റെഡി ആവുമെന്നാണ് തങ്കം പറഞ്ഞത്.

Advertisements

Also Read
നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ; ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം കണ്ട് സംശയവുമായി ആരാധകർ

സാന്ദ്രയുടെ പപ്പക്കും മമ്മക്കും ഒപ്പമാണ് മുടി വെട്ടാനായി കുട്ടികൾ വന്നിരിക്കുന്നത്. നീളം കുറയുന്നതിൽ അവർക്ക് പ്രശ്നമില്ലെങ്കിലും എനിക്ക് സങ്കടമാണ്. മക്കളുടെ മുടി ഞാനത്ര കഷ്ടപ്പെട്ട് നോക്കുന്നതല്ലേയെന്നായിരുന്നു സാന്ദ്ര പറഞ്ഞത്. എന്തിനാണ് മുടി വളർത്തുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട് എന്നും താരം പറഞ്ഞു.

നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകളുമായെത്തിയത്. എല്ലാവരും നന്നായിട്ടുണ്ട്. ചേരുന്ന സ്റ്റൈൽ തന്നെയാണ് എല്ലാവർക്കും ചെയ്തത്. തങ്കത്തിന്റെ സ്റ്റൈൽ ഒരു രക്ഷയുമില്ല. ആൾ ശരിക്കും മാറിപ്പോയി.

Courtesy: Public Domain

Also Read
മോളി കണ്ണമാലിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുന്നു; സഹായമഭ്യർത്ഥിച്ച് ദിയ സന

തങ്കത്തിന്റെ പോലെ മതിയെന്ന് പറഞ്ഞ് കുൽസു വാശി പിടിച്ചെങ്കിലും ഇതാണ് മോൾക്ക്് ചേരുന്നതെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിക്കുകയായിരുന്നു. തങ്കത്തിന്റെ ലുക്ക് തന്നെ മാറി, വേറെ ആരോ വരുന്നത് പോലെയുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

Advertisement