Home Entertainment Celebrities

എന്റെ ഭാര്യക്ക് എവിടെ സ്‌പേസ് കൊടുക്കണമെന്ന് എനിക്കറിയാം; നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി അശ്വതിയും രാഹുലും

1116

എന്നും സമ്മതം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയവരാണ് രാഹുലും, അശ്വതിയും. മിനിസ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും പ്രാവർത്തികമാക്കാൻ പോകുകയാണ് ഇരുവരും. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇരുവരുടെയും എൻഗേജ്‌മെന്റ് കഴിഞ്ഞ വർഷമാണ് കഴിഞ്ഞത്.

ഇപ്പോഴിതാ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. ഇരുവരും തന്റെ യൂട്യൂബിലൂടെ പങ്ക് വെക്കുന്ന വീഡിയോസിന് വരുന്ന കമന്റുകൾക്കാണ് മറുപടി നല്കിയിരിക്കുന്നത്. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ:ഞങ്ങൾക്ക് വരുന്നതില് ഒത്തിരി നെഗറ്റീവ് കമന്റുകൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ വരുന്നതാകട്ടെ ബോഡി ഷെയ്മിംഗും.

Advertisements

Also Read
സ്ത്രീ സുരക്ഷയെ പറ്റി വീണക്ക് പറയാനുള്ളത് ഇങ്ങനെ

അശ്വതി രാഹുൽ എന്നാണ് എന്റെ യൂട്യൂബ് ചാനലിന്റെ പേര്. അച്ഛന്റെ പേര് അല്ലെങ്കിൽ ഭർത്താവിന്റെ പേര് ചേർക്കണം എന്നതാണ് പതിവ്. രാഹുലുമായുള്ള എന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. പിന്നെ എന്തുക്കൊണ്ടാണ് അശ്വതി രാഹുൽ എന്ന പേര് ചേർത്തിരിക്കുന്നതെന്ന് അറിയാം.

രാഹുലിനെ ബഹുമാനിച്ചൂടെ എന്ന് അശ്വതിയോട് ചിലർ ചോദിച്ചതിന് രാഹുലാണ് മറുപടി നല്കിയത്. ദമ്പതിമാർക്കിടയിൽ യജമാന വിനയം പോലെ ഒന്ന് വേണമോ എന്നാണ് രാഹുലിന്റെ മറുചോദ്യം. എന്റെ ഭാര്യക്ക് എവിടെ സ്‌പേസ് കൊടുക്കണം എന്ന് എനിക്കറിയാം. അതിന് നിങ്ങളുടെ ആവശ്യം ഇല്ല.

Also Read
അവിനാഷിനെ എനിക്ക് നഷ്ടമായത് അഞ്ചാം മാസത്തിൽ; ഹൃദയം തൊടുന്ന കുറിപ്പുമായി നേഹ അയ്യർ

അശ്വതി തടി കുറച്ചില്ലെങ്കിൽ രാഹുലിന് ചേരില്ല എന്ന പറയുന്നത് ബോഡി ഷെയ്മിങ്ങ് ആണ്. ഞങ്ങൾക്കിടയിൽ ഈഗോ വളർത്തുന്നതിന്റ ഭാഗം ആണത്. ഞങ്ങൾ വെറും ലവേഴ്‌സ് അല്ല. അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമില്ലങ്കിൽ അത് കാണരുത് എന്നും അശ്വതിയും രാഹുലും പറഞ്ഞു.

Advertisement