സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. മിനിസ്ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നാട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.
അതേ സമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്ബോസ് സീസണ് മലയാളം രണ്ടിലെ മത്സരാര്‍ത്ഥിയായ എത്തിയതോടെ വീണ നായര്‍ക്ക് ആരാധകരും കൂടുകയായിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ നടി കുടുംബത്തിന് ഒപ്പമുള്ള വിശേഷങ്ങളും വിവരങ്ങളും പങ്കുവെക്കാറുമണ്ട്.
ഇപ്പോഴിതാ നടന് ദിലീപിനെ കുറിച്ച് വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ദിലീപിനൊപ്പം വീണ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം ചെയ്തിരുന്നു. ഈ സിനിമയിലെ പോലീസുകാരിയുടെ വേഷം ചെയ്യുമ്പോള്‍ വീണ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.
എന്നാല്‍ വീണ ഗര്‍ഭിണിയാണെന്ന വിവരം ലൊക്കേഷനില്‍ ആരും അറിഞ്ഞിരുന്നില്ല. പക്ഷേ ബെന്നിച്ചേട്ടനും ദിലീപേട്ടനും താന്‍ ക്യാരിങ് ആണെന്ന കാര്യം അറിയാമായിരുന്നുവെന്നും ബെല്‍ട്ട് കെട്ടി വെച്ച് അഭിനയിക്കുമ്പോള്‍ അങ്ങനെ ചെയ്യരുതെന്നും ബെല്ട്ടൂരിയിട് എന്നൊക്കെ ദിലീപേട്ടന് പറയാറുണ്ടെന്നും വീണ പറയുന്നു.
തനിക്ക് പലപ്പോഴും ദിലീപേട്ടന് ജ്യൂസൊക്കെ വാങ്ങി തന്നിട്ടുണ്ട്. ഷൂട്ട് കഴിയാറായപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എല്ലാവരേയും അറിയിച്ചതെന്നും ദിലീപേട്ടന് തന്നോട് കാണിച്ച കെയര്‍ ഒരിക്കലും മറക്കില്ലെന്നും വീണ പറയുന്നു.