കറുപ്പ് വേഷമണിഞ്ഞ് അയ്യനെ കാണാന്‍ ശബരിമലയിലേക്ക്, ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്‌നേഷ്, വൈറല്‍

246

മലയാളത്തില്‍ തിളങ്ങി തമിഴിലേക്ക് ചേക്കേറി പിന്നീട് തെന്നിന്ത്യയില്‍ തന്ന ഒൊളം ഉണ്ടാക്കിയ താരമാണ് നയന്‍താര ഡയാന കുര്യന്‍. ഇപ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ വിഘ്നേഷ് ശിവനെ വിവാഹം ചെയ്ത് തമിഴ്നാടിന്റെ മരുമകളും ആയിരിക്കുകയാണ് താരം.

Advertisements

സമൂഹ മാധ്യമങ്ങളില്‍ നിന്ന് അടക്കം അകലം പാലിക്കുന്ന നയന്‍സിന്റെ വിശേഷങ്ങള്‍ അറിയുന്നത് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്നേഷ് ശിവനിലൂടെയാണ്. വിഘ്നേഷാണ് താരത്തിന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

Also Read: ജ്യൂസു വാങ്ങി തന്നു, ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ദിലീപേട്ടന്‍ ഒത്തിരി കെയര്‍ ചെയ്തു, ഒരിക്കലും മറക്കില്ലെന്ന് വീണ നായര്‍

ഇത് നിമിഷ നേരം കൊണ്ട് വൈറല്‍ ആകാറുമുണ്ട്. സോഷ്യല്‍ മീഡിയയിലും തെന്നിന്ത്യന്‍ സിനിമാ കോളങ്ങളിലും ഏറ്റവു കൂടുതല്‍ ചര്‍ച്ചയാവുന്ന പ്രണയമായിരുന്നു ഇവരുടേത്. താരങ്ങളുടെ ബന്ധവുമായി ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

തങ്ങള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച സന്തോഷം നയന്‍താരയും വിഘ്‌നേഷും പങ്കുവെച്ചിരുന്നു. കേരളത്തെ ഒത്തിരി ഇഷ്ടപ്പെടുന്ന വിഘ്‌നേഷ് ശബരിമല ദര്‍ശനം നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ശബരിമലയിലേക്ക് പോകുന്ന ചിത്രങ്ങള്‍ വിഘ്‌നേഷ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

Also Read: അച്ഛന്റെ മരണശേഷം മക്കളെ വളര്‍ത്താന്‍ അമ്മ ഒത്തിരി കഷ്ടപ്പെട്ടു, ഒടുവില്‍ വിവാഹം ചെയ്തത് തന്നെക്കാള്‍ ഏഴുവയസ്സ് കുറവുള്ളയാളെ, ജീവിതത്തോട് പലപ്പോഴും വെറുപ്പ് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു

കറുപ്പ് വേഷമണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. സ്വാമിയെ ശരണമയ്യപ്പ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. നിരവദി പേരാണ് ചിത്രത്തിന് താഴെ പ്രതികരിച്ചത്.

Advertisement