ജ്യൂസു വാങ്ങി തന്നു, ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ദിലീപേട്ടന്‍ ഒത്തിരി കെയര്‍ ചെയ്തു, ഒരിക്കലും മറക്കില്ലെന്ന് വീണ നായര്‍

366

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നാട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

അതേ സമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ മലയാളം രണ്ടിലെ മത്സരാര്‍ത്ഥിയായ എത്തിയതോടെ വീണ നായര്‍ക്ക് ആരാധകരും കൂടുകയായിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ നടി കുടുംബത്തിന് ഒപ്പമുള്ള വിശേഷങ്ങളും വിവരങ്ങളും പങ്കുവെക്കാറുമണ്ട്.

Also Read: വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം, കുട്ടികളായില്ലേ എന്ന ചോദ്യം ചോദിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ചുട്ടമറുപടിയുമായി അപ്‌സരയും ആല്‍ബിനും

ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ച് വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ദിലീപിനൊപ്പം വീണ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം ചെയ്തിരുന്നു. ഈ സിനിമയിലെ പോലീസുകാരിയുടെ വേഷം ചെയ്യുമ്പോള്‍ വീണ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.

എന്നാല്‍ വീണ ഗര്‍ഭിണിയാണെന്ന വിവരം ലൊക്കേഷനില്‍ ആരും അറിഞ്ഞിരുന്നില്ല. പക്ഷേ ബെന്നിച്ചേട്ടനും ദിലീപേട്ടനും താന്‍ ക്യാരിങ് ആണെന്ന കാര്യം അറിയാമായിരുന്നുവെന്നും ബെല്‍ട്ട് കെട്ടി വെച്ച് അഭിനയിക്കുമ്പോള്‍ അങ്ങനെ ചെയ്യരുതെന്നും ബെല്‍ട്ടൂരിയിട് എന്നൊക്കെ ദിലീപേട്ടന്‍ പറയാറുണ്ടെന്നും വീണ പറയുന്നു.

Also Read: അച്ഛന്റെ മരണശേഷം മക്കളെ വളര്‍ത്താന്‍ അമ്മ ഒത്തിരി കഷ്ടപ്പെട്ടു, ഒടുവില്‍ വിവാഹം ചെയ്തത് തന്നെക്കാള്‍ ഏഴുവയസ്സ് കുറവുള്ളയാളെ, ജീവിതത്തോട് പലപ്പോഴും വെറുപ്പ് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു

തനിക്ക് പലപ്പോഴും ദിലീപേട്ടന്‍ ജ്യൂസൊക്കെ വാങ്ങി തന്നിട്ടുണ്ട്. ഷൂട്ട് കഴിയാറായപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എല്ലാവരേയും അറിയിച്ചതെന്നും ദിലീപേട്ടന്‍ തന്നോട് കാണിച്ച കെയര്‍ ഒരിക്കലും മറക്കില്ലെന്നും വീണ പറയുന്നു.

Advertisement