Home Entertainment Celebrities

സൂപ്പര്‍താരമായതിന് ശേഷവും എന്നെ മറന്നില്ല, വിക്രമിന്റെ ആ പ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചു, നടന്‍ വിക്രമിനെ കുറിച്ച് ദിനേശ് പണിക്കര്‍ പറയുന്നു

214

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ദിനേശ് പണിക്കര്‍. ഒരു മികച്ച നടന്‍ എന്നതിലുപരി ഒത്തിരി നല്ല സിനിമകള്‍ മലയാള സിനിമയ്ക്കായി സമ്മാനിച്ച നിര്‍മ്മാതാവ് കൂടിയാണ് ദിനേശ് പണിക്കര്‍.

Advertisements

ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം വിക്രമിനെ കുറിച്ച് ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്. വിക്രം എന്നത് കരിയറില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാറായ നടനാണെന്ന് ദിനേശ് പറയുന്നു.

Also Read: ആളുകള്‍ എന്തുപറഞ്ഞാലും ഞാന്‍ നിന്നെ ഹൃദയം നിലയ്ക്കും വരെ സ്‌നേഹിക്കും, രവീന്ദറിനെ രൂപത്തിന്റെ പേരില്‍ കളിയാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി മഹാലക്ഷ്മി

സുരേഷ് ഗോപിയെ നായകനാക്കി ദിനേശ് നിര്‍മ്മിച്ച രജപുത്ര എന്ന ചിത്രത്തില്‍ വിക്രമും അഭിയിച്ചിരുന്നു. നല്ലൊരു വേഷമാണ് വിക്രമിന് അന്ന് കിട്ടിയിരുന്നതെന്നും വിക്രം അന്ന് ആരുമല്ലായിരുന്നുവെന്നും പക്ഷേ നല്ല കഴിവുണ്ടെന്ന് മനസ്സിലായിരുന്നുവെന്നും ദിനേശ് പറയുന്നു.

നാല്‍പ്പത് ദിവസം തങ്ങള്‍ ഒന്നിച്ചായിരുന്നു. വിക്രം തന്നെ ചേട്ടാ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പക്ഷേ തിരക്കുകളിലായിരുന്നതിനാല്‍ പിന്നീട് തങ്ങള്‍ തമ്മിലുള്ള അടുപ്പം തുടരാന്‍ കഴിഞ്ഞില്ലെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ വെച്ച് വിക്രമിനെ കണ്ടപ്പോള്‍ വലിയ നടനാവാന്‍ കഴിയാത്തതിന്റെ വിഷമം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നുവെന്നും ദിനേശ് പറയുന്നു.

Also Read: ടോ കമലേ, അന്ന് എനിക്ക് ദേഷ്യം വന്നിട്ട് കമല്‍സാറിന്റെ വീട്ടിനുമുന്നില്‍ പോയി ചൂടായി, വെളിപ്പെടുത്തലുമായി നടി ജ്യോതി കൃഷ്ണ

പിന്നീട് വിക്രം വലിയ ആളായി. താന്‍ ഒരു സീരിയലിന്റെ ലൊക്കേഷനില്‍ നില്‍ക്കുമ്പോളായിരുന്നു അറിഞ്ഞത് മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രൊഡ്യൂസറെ പറ്റി പറഞ്ഞപ്പോള്‍ വിക്രം തന്റെ പേരാണ് പറഞ്ഞതെന്നും ശരിക്കും താന്‍ ഞെട്ടി എന്നും ദിനേശ് പറയുന്നു.

Advertisement