Home Entertainment Celebrities

അഹാനയാണ് ആ ആഗ്രഹം എന്നിൽ നിറച്ചതും അതിന് വേണ്ടി നിന്നതും, 54 ാം വയസ്സിൽ ഇങ്ങനെയൊരു അവസരം കിട്ടിയ ഞാൻ ഭാഗ്യവാനാണ്; കൃഷ്ണകുമാർ

3789

സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ മക്കൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. വീട്ടിലെ വിശേഷണങ്ങളും, മറ്റുമെല്ലാം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ സ്‌കൈ ഡൈവിംഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണ.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ; സ്‌കൈ ഡൈവിംഗ് ചെയ്യണമെന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അഹാനയാണ് ദൂബായിൽ വെച്ച് സ്‌കൈ ഡൈവിംഗ് ചെയ്തതിനെക്കുറിച്ച് എന്നോട് പറഞ്ഞത്. എൻസിസിയിൽ ഉണ്ടായിരുന്ന സമയം തൊട്ടെ ഇതുപോലുള്ള ആഗ്രഹം മനസ്സിൽ കയറി കൂടിയതാണ്.

Advertisements

Also Read
കല്യാണത്തിന് മുമ്പേ അതൊക്കെ കണ്ടിരിക്കണം, അതു കൊണ്ടാണ് ഞാനും പോയത്, വെളിപ്പെടുത്തലുമായി മാളവിക കൃഷ്ണദാസ്

54 ആം വയസ്സിൽ ഇങ്ങനെ ചാടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉങ്ങനെ ഒരവസരം കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. ഞാനാണ് ആദ്യം ചാടിയത്. പേടി ഉണ്ടായിരുന്നോ എന്ന് ചിലരൊക്കെ ചോദിച്ചു. പക്ഷേ ഞാൻ അന്ന് പതിവിലധികം കോൺഫിഡന്റായിരുന്നു.അഹാനയാണ് എനിക്ക് വേണ്ടി എല്ലാം ബുക്ക് ചെയ്തത്. എനിക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല.

എന്റെ ഓർമ്മ ശരിയാണെങ്കിൽ എൻസിസിയിൽ ഉണ്ടായിരുന്ന സമയത്ത് ഞാൻ പാരാജമ്പിങ്ങ് ചെയ്തിരുന്നു. 16 മാത്തെ വയസ്സിലായിരുന്നു അത്. ഫ്‌ളൈറ്റിലാണ് ട്രെയിനർ ഉണ്ടാവുക. നമ്മുടെ കൂടെ കാണില്ല. എനിക്ക് ഉയരത്തിൽ പോകാൻ പേടിയില്ല.

Also Read
അങ്ങനെ ഞാൻ അതിനെ കൺട്രോൾ ചെയതു, ഇപ്പോൾ വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, സംയുക്ത വർമ്മ പറയുന്നു

നമ്മുടെ മനസിൽ വരുന്നൊരു ചിന്തയാണ് നമ്മളെ നയിക്കുന്നത്. പരമാവധി സിംപിളായിം ഹംപിളായും ജീവിക്കുക. മനുഷ്യരാണ്, ഇടയ്ക്കൊക്കെ അഹങ്കാരം വന്നുപോവും. പക്ഷേ, അത് പാടില്ല. പ്രായം കൂടുന്തോറും ചിന്താഗതികളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്നും കൃഷ്ണകുമാർ പറഞ്ഞു.

Advertisement