Home Entertainment Celebrities

എങ്ങനെ മാത്യു മാളവികയെ കൈകാര്യം ചെയ്യും, ക്രിസ്റ്റി ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് ആരാധകന്റെ ആശങ്ക, കിടിലന്‍ മറുപടിയുമായെത്തി മാളവിക മോഹന്‍

185

മലയാള സിനിമയില്‍ തിയ്യേറ്ററിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റി. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരനായി തീര്‍ന്ന മാത്യവും തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ നടി മാളവിക മോഹനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചിത്രം തിയ്യേറ്ററിലെത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാലിദ്വീപും തിരുവനന്തപുരവുമൊക്കെയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

Advertisements

Also Read: ആ സംഭവം വല്ലാതെ വേദനിപ്പിച്ചു, ഒരിക്കലും ഒരു സ്ത്രീയോട് ഇങ്ങനെ അപമര്യാദയായി പെരുമാറരുത്, ലോ കോളേജില്‍ നിന്നുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി

ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റി ഒരു റൊമാന്റിക് ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്നാണ് സൂചനകള്‍. അടുത്തിടെ ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

malavika-mohan-5

ഇപ്പോഴിതാ ഈ പോസ്റ്റര്‍ കണ്ട് ഒരു ആരാധകന്‍ പങ്കുവെച്ച തന്റെ ആശങ്കയും അതിന് നടി മാളവിക മോഹന്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. എങ്ങനെ മാത്യു ഇത് കൈകാര്യം ചെയ്യുമെന്നാണ് തന്റെ ടെന്‍ഷന്‍ എന്നായിരുന്നു ആരാധകന്‍ കുറിച്ചത്.

Also Read: പണിയുന്നത് മൂന്നു കോടിയുടെ സ്വപ്‌ന ഭവനം, എന്നാല്‍ ജോലിക്കാര്‍ പറ്റിച്ചു, പൈസ കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ വന്നു, നേരിട്ട പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് അനു ജോസഫ്

ഇതിന് മാളവിക നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അവന്‍ അത് നന്നായി കൈകാര്യം ചെയ്യുമെന്നായിരുന്നു മാളവികയുടെ മറുപടി. ഇതിന് പിന്നാലെ ഇയാള്‍ വീണ്ടും കമന്റ് ചെയ്തു. തന്റെ സംശയം ചോദിച്ചതാണെന്നും പോസ്റ്റര്‍ കണ്ടിട്ട് തനിക്ക് പ്രായമായ സ്ത്രീയും ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയം പോലെ തോന്നിയെന്നും ഇയാള്‍ കുറിച്ചു.

Advertisement