Home Entertainment Celebrities

,അവരാണ് പത്മാവതി എന്ന പേര് മാറ്റി മേനക എന്നാക്കിയത്, സിനിമയിലെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് മേനക

336

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മേനക സുരേഷ്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍കാല നായിക നടി ആയിരുന്ന താരമാണ് നടി മേനക സുരേഷ്. നിര്‍മ്മാതാവ് സുരേഷ് കുമാറിനെയാണ് മേനക വിവഹം കഴിച്ചത്.

Advertisements

ഇതിന് ശേഷം മേനക സിനമാ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തെങ്കിലും നിര്‍മ്മാണവും മറ്റുമായി സജീവം ആയിരുന്നു. ഇപ്പോള്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മേനകയും സുരേഷ് കുമാറും. ഇവരുടെ രണ്ട് പെണ്‍മക്കളും സിനിമാ രാഗത്ത് സജീവമാണ്.

Also Read: =”https://www.worldmalayalilive.com/entertainment/annu-sambhavichath-enthennu-velippeduthi-anshitha-anji/”>രമ്യയുടെ ദേഹത്തേക്ക് ഉപ്പ് വാരി എറിഞ്ഞ് കലിപ്പടങ്ങാതെ അന്‍ഷിത; വൈറലായ വീഡിയോയ്ക്ക് പിന്നില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്? താരം വെളിപ്പെടുത്തുന്നു

മൂത്ത മകള്‍ രേവതി ക്യാമറയ്ക്ക് പിന്നിലാണ് തിളങ്ങുന്നെങ്കില്‍ ഇളയ മകള്‍ കീര്‍ത്തി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഇപ്പോള്‍. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റെഡ് കാര്‍പെറ്റില്‍ മേനക. അമ്മയുടെ സ്‌കൂളിലാണ് താന്‍ പഠിച്ചെതെന്നും അമ്മയ്‌ക്കൊപ്പം പോവുകയും വരികയും ചെയ്യുന്നതിനാല്‍ തനിക്ക് കൂട്ടുകാരില്ലായിരുന്നുവെന്ന് മേനക പറയുന്നു.

പത്മാവതി എന്നായിരുന്നു സ്‌കൂളിലെ പേര്. അമ്മയെ എല്ലാവര്‍ക്കും പേടിയായതിനാല്‍ തന്നെ കാണുമ്പോള്‍ അവരൊന്നും സംസാരി്ക്കാറില്ലായിരുന്നുവെന്നും മേനക കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ അമ്മയാണ് പറഞ്ഞത് പേര് മാറ്റണമെന്നും അഴകപ്പന്‍ സാറാണ് മേനക എന്ന പേര് തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: ബാലേട്ടനിലെ പാവം അമ്മയായി ഹൃദയം കവര്‍ന്നു, പക്ഷെ സുധ നേരിട്ടത് ദുരന്തങ്ങള്‍ മാത്രം; ഭര്‍ത്താവും മകനും പണമില്ലാതയതോടെ ഉപേക്ഷിച്ചു; സിനിമാക്കഥയെ വെല്ലുന്ന ജീവിതം

തനിക്ക് പെട്ടെന്ന് സിനിമയിലേക്ക് അവസരം കിട്ടിയിരുന്നു. സ്‌ക്രീന്‍ ടെസ്റ്റുകളൊന്നുമില്ലായിരുന്നുവെന്നും തനിക്ക് കിട്ടിയ കഥാപാത്രത്തിന് തന്റെ ചേഷ്ടകളും നടത്തവുമെല്ലാം അനുയോജ്യമാണെന്ന് ആയിരുന്നു അവരെല്ലാം പറഞ്ഞതെന്നും മേനക പറയുന്നു.

Advertisement