ചെന്നൈ: ഒന്നിലധികം പ്രണയിതാക്കളെ തമ്മില്‍ അറിഞ്ഞുകൊണ്ട് സ്വീകരിക്കുന്ന രീതി കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നിരവധി പ്രണയങ്ങള്‍ എന്ന് അര്‍ത്ഥമുള്ള പോളിയാമറി എന്നാണ് ഇത്തരം ബന്ധങ്ങളെ വിശേഷിപ്പിക്കുന്നത്. മറ്റൊരു പങ്കാളി അറിയാതെയല്ലെ ഇത് നടക്കുന്നത് ഇത്തരത്തില്‍ പങ്കാളി അറിയാതെ നടക്കുന്ന ബന്ധത്തെ പോളിഗാമി എന്നാണ് പറയുന്നത്.

പരമ്പരഗതമായി മോണോഗാമി എന്ന ഏക പങ്കാളി രീതിയാണ് യുവജനങ്ങള്‍ക്കിടയില്‍ സാധാരണമെങ്കിലും അപൂര്‍വ്വമായ പോളിയാമറി ഇപ്പോ വ്യാപകമാകുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മോണോഗമി ആദര്‍ശപരമെന്നും, പോളിഗമി സദാചാര ലംഘനവും എന്ന് കരുതപ്പെടുന്ന സമൂഹത്തിലാണ് പോളിയാമറി സജീവമാകുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

പോളിയോമറിക്ക് ചില സവിശേഷതകള്‍ സാമൂഹിക ഗവേഷകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. അതില്‍ ഒന്ന് പങ്കാളികള്‍ തമ്മില്‍ ബന്ധത്തെക്കുറിച്ച് ധാരണയുള്ളതിനാല്‍ തമ്മില്‍ നുണകള്‍ പറയില്ല എന്നതാണ്. ഒരു പ്രധാന പങ്കാളിയും, ഉപ പങ്കാളികളും എന്നതാണ് പോളിയോമറിയുടെ ഒരു രീതി, ഇതല്ലാതെ എല്ലാ പങ്കാളികള്‍ക്കും തുല്യ പങ്കാളിത്തമുള്ള ബന്ധങ്ങളും ഉണ്ടത്രെ. എന്നാല്‍ ഇത്തരം ബന്ധങ്ങളുടെ പ്രധാന പ്രശ്നം പോളിയാമറയില്‍ ലൈംഗികതയ്ക്ക് വലിയ സ്ഥാനമില്ലെന്നതാണ്









