ദുബായ്: വിസ റെദ്ദാക്കി നാട്ടിലേയ്ക്കു മടങ്ങാനിരുന്ന യുവാവു ഹൃദയാഘാതം മൂലം മരിച്ചു. തൃക്കരിപ്പുര്‍ എളമ്പച്ചി മൈതാനത്തിലെ റഫീഖ്(34) ആണ് മരിച്ചത്.

Advertisements
  
15 വര്‍ഷത്തോളമായി എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. റഫീഖിനു മുന്നു ദിവസമായി ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എങ്കിലും ഇതു കാര്യമാക്കിയില്ല എന്നു പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പനിയില്‍ നിന്നു രാജിവച്ച ശേഷം നാട്ടിലേയ്ക്കുള്ള സാധനങ്ങള്‍ എല്ലാം വാങ്ങി വച്ചിരുന്നു. വിസ റദ്ദാക്കി പാസ്പോര്‍ട്ടു കിട്ടുന്നതിനായി കാത്തിരിക്കുന്നതിനിടിലായിരുന്നു മരണം. ഭര്യ റാഹില, നാലുവയസുള്ള ഹൈഹാഷ് ഏക മകനാണ്.
Advertisement 
  
        
            








