താന്‍ വിവാഹ മോചനം കാത്തിരിയ്ക്കുകയാണെന്ന് നടി ശ്വേത മേനോന്‍

16

തന്റെ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിയ്ക്കുകയാണെന്ന് നടി ശ്വേത മേനോന്‍. സോഷ്യല്‍ മീഡിയയിയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ശ്വേത മേനോന്‍ വിവാഹ മോചിതയായി എന്ന വാര്‍ത്ത ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ശ്വേതയുടെ പ്രതികരണം.

ആദ്യമൊക്കെ വ്യാജ വാര്‍ത്തയോട് ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് കണ്ട് ചിരിക്കുകയാണെന്ന് ശ്വേത മേനോന്‍ പറയുന്നു. ‘അവസാനം ഞാന്‍ വിവാഹ മോചിത ആയത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്.

ഇതു കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ഉടന്‍ തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് കാര്യം അറിയിച്ചു’ എന്ന് ശ്വേത. ഇപ്പോള്‍ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് ഞങ്ങളുടെ പ്രധാന തമാശയെന്നും താരം പറയുന്നു.

Advertisements

കൂടാതെ സ്ത്രീകളോടുള്ള മോഹന്‍ലാലിന്റെ പെരുമാറ്റത്തെ കുറിച്ചും ആതിത്യ മര്യാദയെ കുറിച്ചുമൊക്കെ ശ്വേത മേനോന്‍ സംസാരിക്കുകയുണ്ടായി. ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന ബഹുമാനവും സംരക്ഷണവും ലാല്‍ നല്‍കുമെന്നാണ് ശ്വേത പറയുന്നത്..ഒരു പുരുഷനില്‍ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ബഹുമാനവും സംരക്ഷണവും. ഈ രണ്ട് കാര്യങ്ങളും മോഹന്‍ലാലില്‍ നിന്നും ലഭിക്കുമെന്നാണ് നടി ശ്വേതാ മേനോന്‍ പറയുന്നത്.

പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാമെന്ന് ശ്വേത പറയുന്നു. എല്ലാവരെയും തല്ല്യരായി പരിഗണിക്കുകയും ചെയ്യുമത്രെ.ആളുകളെ സംരക്ഷിക്കുന്ന കാര്യത്തിലോ പരിഗണിക്കുന്ന കാര്യത്തിലോ അദ്ദേഹം വലുപ്പ ചെറുപ്പം നോക്കാറില്ല. അതുകൊണ്ട് മോഹലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു.

Advertisement