മലയാളത്തിലെ യുവ നടിയുടേയും പ്രശസ്ത സംവിധായകന്റെയും അശ്ലീല വീഡിയോകള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നു

30

തൃശൂര്‍ ജില്ലക്കാരിയായ മലയാളത്തിലെ യുവനടിയുടെ അശ്ലീല വീഡിയോ വാട്സ്ആപ്പ് വഴി പ്രചരിക്കുന്നു. അടുത്തകാലത്ത് ഈ നടിയുടെ വ്യാജ നഗ്‌നഫോട്ടോ വലിയ വിവാദമുണ്ടാക്കിയിരുന്നു.

ഇപ്പോഴത്തെ സംഭവം നടിയുടെയും പ്രമുഖ സംവിധായകന്റെയും സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ ക്ലിപ്പിംഗ് പുറത്തുവന്നതാണ്. നടിയുടെ വിവാഹം കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്നതിനെ തുടര്‍ന്ന് അവര്‍ വിദേശത്തേക്ക് താമസം മാറ്റിയിരുന്നതായി വാര്‍ത്ത വന്നിരുന്നു. മലയാളത്തിലെ പ്രമുഖ യുവനടന്മാര്‍ക്കൊപ്പം പത്തിലധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സജീവമല്ലാത്ത ഒരു നടിയുടെ സഹോദരനെയാണ് ഈ നടി വിവാഹം ചെയ്തിരിക്കുന്നത്.

Advertisements

ആദ്യം ചെറു വേഷങ്ങളിലാണ് മലയാള സിനിമയില്‍ നടി അഭിനയിച്ച് വന്നത്. നടിക്ക് തന്റെ ദൈവ സിനിമയിലേക്ക് വിളിച്ച് മുഴുനീള വേഷം കൊടുത്ത സംവിധായകനാണ് പുതിയ വീഡിയോ ക്ലിപ്പിങിലെ നായകനെന്നാണ് സൂചന.ആദ്യം വ്യാജ ഫോട്ടോ പുറത്തുവന്നപ്പോള്‍ സിനിമാലോകം ഒന്നടങ്കം നടിക്ക് പിന്‍തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ ഫേസ്ബുക് ഉള്‍പ്പെടെ നീക്കിയിരിക്കുകയാണ്.

നഗ്‌ന സെല്‍ഫികളും ചുംബന രംഗങ്ങളും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ യിലൂടെയും പ്രചരിക്കുന്നുണ്ട്. ചിത്രങ്ങള്‍ വ്യാജമാണെന്നാണ് സംശയം. നടിയെയും സംവിധായകനേയും അപമാനിക്കാന്‍ വേണ്ടി വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച ചിത്രങ്ങള്‍ ആണെന്ന് സംശയിക്കപ്പെടുന്നു.

ഇതിനു മുന്‍പും നടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നെറ്റില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ഒറിജിനല്‍ ആണെന്ന വാദവും ഉണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ മറ്റൊരു നടിയുടെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അതില്‍ മുന്‍ കാമുകനെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്.

Advertisement