Home Entertainment Celebrities

ചിലർ ക്ലിപ്പ് എന്ന് പറയും, ചിലർ ഹോട്ട് എന്ന് പറയും, അതെല്ലം ഇറങ്ങിയ സമയത്ത് തന്നെ ഞാൻ കണ്ടിരുന്നു, അതൊന്നും ഞാൻ അത്ര കാര്യമാക്കുന്നില്ല: ശാലു മേനോൻ

1218

നൃത്ത രംഗത്ത് നിന്നും എത്തി മലയാള സിനിമാ സീരിയൽ രംഗത്ത് തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി ശാലു മേനോൻ. നിരവധി ഹിറ്റു സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മിനിസ്‌ക്രീൻ ആരാധകരായ കുടുംബ പ്രക്ഷകർക്ക് ഏറെ സുപരിചിതയാണ് ശാലു മേനോൻ.

തന്റെ വ്യക്തി ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ട നടി കൂടിയാണ് ശാലു മേനോൻ. സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്നതിന് ഇടെയാണ് ശാലു മോനോന്റെ ജീവിതത്തിൽ പല പ്രശ്‌നങ്ങൾ സംഭവിക്കുന്നത്. തുടർന്ന് ജ യി ലി ൽ പോലും കിടക്കേണ്ട സാഹചര്യം ശാലു മേനോന് ഉണ്ടായി.

Advertisements

അതേ സമയം ശാലു മേനോന്റെത് എന്ന പേരിൽ നിരവധി മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഒരു കാലത്ത് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് നടി. ഹോട്ടെന്നും ക്ലിപ്പ് എന്നും പറഞ്ഞ് പലതും പുറത്തു വരാറുണ്ടെന്നും അതൊന്നും താൻ അങ്ങനെ ശ്രദ്ധിക്കാറില്ല എന്നുമാണ് ശാലു മേനോൻ പറയുന്നത്.

Also Read
ഒമാനിലെ സ്റ്റേജ് ഷോക്കിടെ ബിനു അടിമാലിയെ കൂകി വിളിച്ച് അപമാനിച്ച് ഇറക്കി വിട്ട് കാണികൾ, വീഡിയോ വൈറൽ

ഓരോരുത്തർ അങ്ങനെ പലതും പറയുന്നു പക്ഷേ താൻ അതൊന്നും ശ്രദ്ധിക്കാറില്ല. ഞാൻ അതൊന്നും അങ്ങനെ കാര്യമാക്കുന്നില്ല. ഇന്ന് മോർഫിങ്ങിലൂടെ എന്തും ചെയ്യാൻ കഴിയും. താൻ അതിനെ അങ്ങനെയാണ് കാണുന്നത്. പുറത്തു വരുന്ന ചിത്രങ്ങൾ നമ്മുടേതല്ല എന്ന് നമുക്കറിയാം. ഇങ്ങനെ പലതും പുറത്തു വിടുന്നവർ അവരുടെ ഒരു ജോലിയായി ചെയ്യുന്നു എന്നാണ് അതിനെ കാണുന്നത്.

അതിനൊന്നും വലിയ പ്രാധാന്യം നൽകുന്നില്ല. ഒരു ക്ലിപ്പ് വന്നു എന്ന് കേൾക്കുമ്പോൾ വന്നിട്ട് പൊയ്‌ക്കോട്ടെ എന്നാണ് പറയാറുള്ളത്. ഇതെല്ലാം വന്ന സമയത്ത് തന്നെ കണ്ടിരുന്നു. പലതും ആദ്യം തന്നെ കണ്ടു. അല്ലാതെ പിന്നീട് അതൊന്നും ശ്രദ്ധിച്ചിട്ടില്ല.

ദൈവത്തിന്റെ ശക്തി ഒപ്പമുണ്ട്. തളരാതെ തന്നെ പിടിച്ചു നിർത്തുന്ന ഒന്നുണ്ട്. ജാതകത്തിൽ ജയിലിൽ കിടക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ജയിലിൽ ആകുന്നത്. അല്ലാതെ ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും ശാലു മേനോൻ വ്യക്തമാക്കുന്നു.

Also Read
ബോളിവുഡിലെ കിളവന്മാർക്ക് നായികയായി ചെറുപ്പക്കാരികളെ മാത്രം മതി, മുപ്പത് കഴിഞ്ഞവരെ വേണ്ട: തുറന്നടിച്ച് ലാറ ദത്ത

Advertisement