Home Entertainment

കല്യാണം കഴിക്കാതെ ഇങ്ങനെ പരസ്യമായി ഉമ്മവെച്ചും കെട്ടിപ്പിടിച്ചും നടക്കുന്നത് പേരുദോഷം അല്ലേ, അമൃതക്കും ഗോപിക്കും എതിരെ തുറന്നടിച്ച് ഒരുകൂട്ടം ആളുകൾ

6904

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായികയുമാണ് യഥാക്രമം ഗോപി സുന്ദറും അമൃത സുരേഷും. ഇവർ തങ്ങളും പരസ്പരം ഉള്ള പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ആണ് ഇരയായി തീർന്നത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു.

Advertisements

എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. ഗോപി സുന്ദർ ആദ്യത്തെ ഭാര്യയെയും 2 മക്കളെയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവിംഗ് ടുഗെദർ ആയിരുന്നു.

വർഷങ്ങളോളം ഒപ്പം കഴിഞ്ഞ അവരെ ഒഴിവാക്കിയാണ് ഗോപി അമൃതയ്ക്ക് പിന്നാലെ കൂടിയത്. ഇക്കാര്യങ്ങൾ ഒക്കെ പറഞ്ഞ് തീർത്തും മോശമായ കമന്റുകളും അധിക്ഷേപങ്ങളുമായി നിരവധി പേർ രംഗത്ത് എത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്ത് എത്തിയിരുന്നു. രൂക്ഷമായി ഭാഷയിൽ തന്നെ അധിക്ഷേപങ്ങൾക്ക് രണ്ടു പേരും മറുപടി കൊടുത്തിരുന്നു.

Also Read
ആ സിനിമയെടുത്ത് ദേഹം മുഴുവൻ പൊള്ളി ഇരിക്കുകയാണ് ഞാൻ, ഇനി മേലിൽ ഇല്ല: മോഹൻലാൽ ചിത്രത്തെ കുറിച്ച് പ്രിയദർശൻ

അതേ സമയം അമൃത സുരേഷിന് ഒപ്പമുള്ള ഒരു പ്രണയം നിറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ദുബായിൽ നിന്നും പകർത്തിയത് ആയിരുന്നു ആ വീഡിയോ.

ഗോപി അമൃതയുടെ ചുണ്ടിൽ ചുംബിച്ച ശേഷം ഇരുവരും ഒരുമിച്ച് കൈകോർത്ത് ഓടി വരുന്നതാണ് വീഡിയോയിൽ കാണുന്നത്. അമൃത ഒരു ഷോയ്ക്ക് വേണ്ടിയാണ് ദുബായിലേക്ക് പോയത്. അമൃതയ്ക്ക് പിന്നാലെയാണ് ഗോപി സുന്ദറും ദുബായിൽ എത്തിയത്.

ലവ് ഓഫ് മൈ ലൈഫ് എന്ന തലക്കെട്ടോടെയാണ് അമൃതയ്‌ക്കൊപ്പമുള്ള പ്രണയാർദ്രമായ വീഡിയോ ഗോപി സുന്ദർ പങ്കുവെച്ചത്. റീൽസ് വീഡിയോ വൈറലായതോടെ കമന്റുകളും കൂമ്പാരമായി എത്തിയിരുന്നു.
ഗോപിയേയും അമൃതയേയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റുകൾ വരുന്നത്.

പ്രണയം അത് നമ്മുടെ ചോയിസാണ്. മറ്റുള്ളതൊന്നും വിഷയമാക്കേണ്ടതില്ല, എത്രനാൾ കാണുമോ എന്തോ, വിവാഹം കഴിക്കാത്ത ഇവർ ഇങ്ങനെ കെട്ടിപിടിച്ചും ഉമ്മ വെച്ചും ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യുമ്പോൾ മാതാപിതാക്കൾ ഇത് കാണില്ലേ. അവർക്കിത് പേര് ദോഷം അല്ലേ.

എന്താണ് കല്യാണം കഴിച്ചാൽ പിന്നെ എന്തായാലും പ്രശ്‌നം ഇല്ലല്ലോ. ഇങ്ങനൊക്കെ ജീവിക്കുന്നത് കൊണ്ടായിരുന്നോ ആദ്യ വിവാഹം ഡിവോഴ്‌സ് ആയത്. എന്നിങ്ങനെ ഒക്കെയാണു കമന്റുകൾ വരുന്നത്. ചിലർ അമൃതയുടെ വസ്ത്ര ധാരണത്തേയും കുറ്റപ്പെടുത്തുന്നുണ്ട്. അതേ സമയംഅതിൽ ഒരു മോശം കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയും ഗോപി സുന്ദർ നൽകിയിട്ടുണ്ട്.

നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ പ്രവർത്തനം നിർത്തിവെച്ചശേഷം വിശ്രമിക്കുകയും നിങ്ങളുടെ സ്വന്തം കാര്യങ്ങൾ ആസ്വദിക്കുകയും ചെയ്യുക എന്നാണ് ഗോപി സുന്ദർ ചൊറിയാൻ വന്ന സദാചാരക്കാരന് മറുപടി നൽകിയത്.

Also Read
പീരീഡ്‌സ് സമയത്ത് ഉപയോഗിക്കാൻ കോട്ടന്റെ ഒരു തുണിപോലും ഇല്ലത്തതിനാൽ അമ്മ ഇട്ടിരുന്ന അടി പാവാട ഊരി എനിക്ക് തന്നിട്ടുണ്ട്: അച്ഛന്റെ ക്രൂരതകളെ കുറിച്ച് ഗ്ലാമി ഗംഗ

Advertisement