Home Entertainment Celebrities

ഗോവയില്‍ അടിച്ചുപൊളിച്ച് ഷഫ്‌നയും സജിനും, വൈറലായി ചിത്രങ്ങള്‍

466

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സിനിമാ സീരിയല്‍ നടി ഷഫ്ന നിസാമും ഭര്‍ത്താവും സീരിയല്‍ നടനുമായ സജിന്‍ ടിപിയും. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷഫ്‌ന.

ബാലതാരമായും നായികയായും മലയാളത്തില്‍ വളരെ കുറച്ച് കഥാപാത്രങ്ങളെ ഷഫ്ന ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ മികച്ച റോളുകള്‍ ആയിരുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ ശ്രീനിവസന്റെ മകളായി എത്തിയ ഷഫ്‌ന ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ വിണ്ടും ശ്രീനിവാസന്റെ മകളായി എത്തിയിരുന്നു.

Advertisements

ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദിന്റെ കാമികയായി ആയിരുന്നു ഷഫ്‌ന എത്തിയത്. ഈ പടത്തിന് ശേഷം ഷഫ്‌ന സിനിമയില്‍ അഭിനയിച്ചിട്ടില്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു ഷഫ്‌ന. താന്‍ നായിക ആയി അഭിനയിച്ച പ്ലസ്ടു ചിത്രത്തിലെ സഹതാരം ആയിരുന്നു സജിന്‍ ടിപിയുമായി താരം പ്രണയിത്തില്‍ ആവുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു.

Also Read: കാവ്യ മാധവനെ അറസ്റ്റ് ചെയ്യും, അമ്മയെ ചോദ്യം ചെയ്യും, മാഡം കാവ്യയുടെ അമ്മയാണ്, എന്തൊക്കെയായിരുന്നു ആ കുടുംബത്തെ കുറിച്ചുള്ള പ്രചരണം, എല്ലാം തകര്‍ന്നുവീണില്ലേ, രാഹുല്‍ ഈശ്വര്‍ പറയുന്നു

അതേ സമയം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റിലെ സ്വാന്തനം എന്ന സീരിയലില്‍ ആണ് സജിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വളരെ വിജയകരമായി മുന്നേറുന്ന ഈ സീരിയലില്‍ ശിവന്‍ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് സജിന്‍ കാഴ്ചവെക്കുന്നത്. നിരവദി ആരാധകരാണ് താരത്തിനുള്ളത്.

ഇപ്പോഴിതാ ഷഫ്‌നയും സജിനും പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗോവയില്‍ നിന്നുള്ള ചിത്രങ്ങളാണിത്. ഗോവയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ അടിച്ചുപൊളിക്കുന്ന ചിത്രമാണ് ഷഫ്‌ന തന്‍െ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Also Read: ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയത് സൗഭാഗ്യ കാരണമെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് അര്‍ജുന്‍ സോമശേഖര്‍

കൂളിങ് ഗ്ലാസും തൊപ്പിയുമൊക്കെ ധരിച്ചാണ് ദമ്പതികള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടുഗതര്‍ ഫോര്‍ എവര്‍, ട്രാവല്‍ പാര്‍ടണര്‍, ഗോവന്‍ ഡയറീസ് എന്നിങ്ങനെയാണ് ചിത്രത്തിന് നല്‍കിയ ഹാഷ് ടാഗുകള്‍. ഇരുവരുടെയും ഗോവയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement