Home Entertainment Celebrities

കുറച്ചുകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ഒന്നുപൊട്ടിച്ചേനെ, പരിപാടിക്കിടെ മോശമായി പെരുമാറിയ അവതാരകനോട് ചൂടായി ശ്രീജിത്ത് വിജയിയുടെ ഭാര്യ

286

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടേയും ശ്രദ്ധനേടി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനണ് ശ്രീജിത്ത് വിജയ്. ഹിറ്റ് മേക്കര്‍ ഫാസില്‍ സംവിധാനം ചെയ്ത ലീവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്.

എന്നാല്‍ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദം എന്ന ചിത്രത്തിലൂടെയാണ് നടന്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ നടി ശ്വേത മേനോന് ഒപ്പമായിരുന്നു ശ്രീജിത്ത് വിജയ് എത്തിയത്. 2011 ആണ് സിനിമ റിലീസ് ചെയ്തെങ്കിലും ശ്രീജിത്തിന്റെ പപ്പു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്.

Advertisements

അതിന് ശേഷം നിരവധി സിനിമകളില്‍ നടന്‍ എത്തിയെങ്കിലും അധികം ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. മിനി സ്‌ക്രീനിലും ശ്രീജിത്ത് വിജയ് സജീവമാണ്. 2014 ല്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീജിത്ത് അവതാരകനായി എത്തുന്നത്. സീരിയലിലും നടന്‍ സജീവമായിരുന്നു.

Also Read: കിടിലന്‍ ലുക്കില്‍ പൃഥ്വിരാജും സുപ്രിയയും, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. അര്‍ച്ചനയാണ് ശ്രീജിത്തിന്റെ ഭാര്യ. ഇപ്പോഴിതാ ഇരുവരുടെയും ഒരു അഭിമുഖമാണ് വൈറലാവുന്നത്. ു അഭിമുഖത്തിനിടെ പ്രാങ്ക് വീഡിയോ ചെയ്തപ്പോള്‍ അര്‍ച്ചന ചൂടാവുകയായിരുന്നു.

ഒരു ആഡ് ചെയ്യാനായിരുന്നു അര്‍ച്ചനയോട് പറഞ്ഞത്. അര്‍ച്ചന ഇത് ചെയ്യാന്‍ തയ്യാറായപ്പോള്‍ അവതാകന്‍ ഓരോന്ന് പറഞ്ഞ് അര്‍ച്ചനയെ പ്രകോപിപ്പിക്കുകയായിരുന്നു. ചെരുപ്പ് , ലുങ്കി, ബാത്ത് റൂം ക്ലീനര്‍ ഇതെല്ലാം കൊടുത്തുകൊണ്ടായിരുന്നു ആഡ് ചെയ്യാന്‍ പറഞ്ഞത്.

Also Read: ഗോവയില്‍ അടിച്ചുപൊളിച്ച് ഷഫ്‌നയും സജിനും, വൈറലായി ചിത്രങ്ങള്‍

എന്നാല്‍ അര്‍ച്ചന ശരിക്കും ദേഷ്യപ്പെടുന്ന രീതിയില്‍ എത്തിയപ്പോള്‍ ഇതൊരു പ്രാങ്കാണെന്ന് അവതാരകന്‍ പറയുകയായിരുന്നു. പ്രാങ്ക് ചെയ്യുകയായിരുന്നുവെന്ന അറിഞ്ഞ അര്‍ച്ചന കുറച്ചുകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ഷെഡി ചെയ്യണോ എന്നു താന്‍ ചോദിക്കുമായിരുന്നുവെന്നും അടിപൊട്ടിയേനെ എന്നും പറയുന്നു.

Advertisement