Home Entertainment Celebrities

അങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ എങ്ങനെ വിളിക്കും, നടി രേഖയെ വിവാഹത്തിന് ക്ഷണിക്കാതിരുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് മൃദുല

408

മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് സീരിയല്‍ നടി രേഖാ രതീഷ്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ജനപ്രിയ സീരയലിലെ പത്മാവതിയായി എത്തിയതോടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി രേഖ മാറിയത്.

ടിവി സീരിയലകളില്‍ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിക്കാറും ഉണ്ട് രേഖ രതീഷ്. നടിയുടെ വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു ഗോസ്സിപ്പുകോളങ്ങളില്‍ പ്രധാനമായും നിറഞ്ഞുനിന്നിരുന്നത്.

Advertisements

ആയിരത്തില്‍ ഒരുവള്‍, പരസ്പരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സീരിയയില്‍ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല.

Also Read: കുറച്ചുകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ഒന്നുപൊട്ടിച്ചേനെ, പരിപാടിക്കിടെ മോശമായി പെരുമാറിയ അവതാരകനോട് ചൂടായി ശ്രീജിത്ത് വിജയിയുടെ ഭാര്യ

ഇപ്പോഴിതാ നടി മൃദുല മുരളി രേഖയുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നടി രേഖയാണ് യുവയുടെ പ്രൊപ്പോസല്‍ മൃദുലയ്ക്കായി മുന്നോട്ട് വെച്ചതെന്നും പിന്നീട് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ഇരുവരും തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നും അതില്‍ തനിക്ക് വിരോധമില്ലെന്നും താന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കാത്തത് കൊണ്ടാവം വിളിക്കാതിരുന്നതെന്നും രേഖ പറഞ്ഞതായും വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Also Read: കിടിലന്‍ ലുക്കില്‍ പൃഥ്വിരാജും സുപ്രിയയും, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും വിവാഹക്കാര്യം ചേച്ചിയെ അറിയിച്ചിരുന്നുവെന്നും മൃദുല പറയുന്നു. എന്നാല്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാത്തത് കൊണ്ട് ചേച്ചിയെ ക്ഷണിച്ചിരുന്നില്ലെന്നും ചേച്ചി പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെന്നും മാത്രവുമല്ല അതൊരു കോവിഡ് സമയവുമായിരുന്നുവെന്നും മൃദുല പറയുന്നു.

Advertisement