പഴയ മീര പോയി കാശിനു വേണ്ടി എന്തൊക്കെയോ കാണിക്കുന്നു, മോളെ മീരേ കുറച്ചു പൈസ അങ്ങോട്ട് താരം ആദ്യം നീ പോയൊരു ടൗസർ വാങ്ങി ഇട്: മീരാ നന്ദന് എതിരെ മോശം കമന്റുകൾ

1838

റിയാലിറ്റിഷോയുടെ അവതാരകയായി എത്ത പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് മീരാ നന്ദൻ. പ്രശസ്ത സംവിധായകൻ ലാൽ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ മുല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു മീരാ നന്ദന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

അഭിനേത്രി എന്നതിൽ ഉപരി ഒരു മികച്ച ഗായിക കൂടിയാണ് മീരാ നന്ദൻ. മുല്ലയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ തമിഴത്തേക്കും തെലുങ്കിലേക്കും ചേക്കേറിയ നടി അവിടേയും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.

Advertisements

പുതിയ മുഖം, കേരള കഫേ, എൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്‌സ്, മല്ലൂസിംഗ്, വാല്മീകി, തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നടി മലയാളത്തിൽ അഭിനയിച്ചിരുന്നു. അതേ സമയം 2017ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് എന്ന സിനിമയ്ക്ക് ശേഷം മീരാ നന്ദൻ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുയാണ്.

Also Read
ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയത് സൗഭാഗ്യ കാരണമെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് അര്‍ജുന്‍ സോമശേഖര്‍

ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി നോക്കുന്ന മീരാ നന്ദൻ മോഡലിങ്ങ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറും ഉണ്ട്.

അതേ സമയം സോഷ്യൽ മീഡിയകളിൽ നിന്നും ഏറ്റവും അധികം സൈബർ ആ ക്ര മ ണ ങ്ങ ൾക്കും ബുള്ളിയിങ്ങിനും ഇരയാകാറുള്ള നടി കൂടിയാണ് മീരാ നന്ദൻ. അടുത്തിടെയും അത്തരത്തിൽ സോഷ്യൽ മീഡിയ ആ ക്ര മ ണ ത്തിന് ഇര ആയിരിക്കുകയാണ് നടി.

കഴിഞ്ഞ ഒരു ദിവസം മീരാ നന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് എതിരെ ആയിരുന്നു സദാചാരവാദികളുടെ ആ ക്ര മ ണം ഉണ്ടായയത്. ലുലു മാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെ കുറിച്ച് മീരാനന്ദൻ ഒരു പ്രമോഷനൽ വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആയിരുന്നു താരം വീഡിയോകൾ പങ്കുവെച്ചത്.

ഈ വീഡിയോയിൽ താരം ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കത്തെ കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു സദാചാരവാദികൾ സോഷ്യൽ മീഡിയയിൽ എത്തിയത്. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ മോശം കമന്റുകളുമായി എത്തിയത്.

Also Read
ഗോവയില്‍ അടിച്ചുപൊളിച്ച് ഷഫ്‌നയും സജിനും, വൈറലായി ചിത്രങ്ങള്‍

മോളെ മീരേ, മോൾക്ക് അങ്ങോട്ട് പൈസ തരാം ഒരു ട്രൗസർ വാങ്ങി ഇടൂ എന്നായിരുന്നു സദാചാര ആങ്ങളമാരുടെ കമന്റുകൾ. പഴയ മീര പോയി എന്നും കാശിനുവേണ്ടി എന്തൊക്കെയോ കാണിക്കുന്നു എന്നും ഒക്കെയാണ് മറ്റുചില കമന്റുകൾ. വളരെ മോശമായ അ ശ്ലീ ല കമന്റുകളുമായും ചിലർ എത്തിയിരുന്നു.

എന്നാൽ താരത്തിന് പിന്തുണ നൽകിക്കൊണ്ടും നിരവധി പേർ എത്തിയിട്ടുണ്ട്. ഒരാൾക്ക് ഇഷ്ടമുള്ള വേഷം അയാൾ ധരിച്ചോട്ടെ നിങ്ങളുടെ ചിലവിൽ ഒന്നുമല്ലല്ലോ എന്നാണ് താരത്തെ അനുകൂലിക്കുന്നവർ മറുപടിയായി പറഞ്ഞത്.

ഇതിനുമുമ്പും ഇത്തരത്തിലുള്ള വിമർശനങ്ങളും വിവാദങ്ങളും മീരയെ തേടി എത്തിയിട്ടുണ്ടായിരുന്നു. തന്റെ പേജിൽ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമെന്നും തന്റെ വസ്ത്രത്തിന്റെ നീളം അളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല എന്നും മീര പറഞ്ഞിരുന്നു. ആരെയും ബോധ്യപ്പെടുത്തി ജീവിക്കാൻ ആകില്ലെന്നും മീര മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Also Read
കുറച്ചുകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ഒന്നുപൊട്ടിച്ചേനെ, പരിപാടിക്കിടെ മോശമായി പെരുമാറിയ അവതാരകനോട് ചൂടായി ശ്രീജിത്ത് വിജയിയുടെ ഭാര്യ

Advertisement