Home Entertainment

കണ്ടിട്ട് അമ്മയെ പോലുണ്ടല്ലോ അതാരായെന്ന് സംയുക്തയുടെ പഴയ സിനിമ കണ്ടിട്ട് മകൻ, ഇതാണ് വീട്ടിലെ അവസ്ഥയെന്ന് സംയുകത വർമ്മ

1692

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സംയുക്ത വർമ്മ. മികച്ച നടിക്കുള്ള അവാർഡുകൾ അടക്കം നേടി മലയാളത്തിന്റെ പ്രിയ നായികയായി വിലസി നിന്നപ്പോഴാണ് സംയുക്ത വർമ്മയെ ബിജു മേനോൻ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.

2002 ൽ ആയിരുന്നു ഇവരുടെ വിവാഹം. ദക്ഷ് ധാർമിക് എന്നൊരു മകൻ ഉണ്ട് ഇവർക്ക്. സിനിമയുടെ തിരക്കുകളിൽ നിന്നു മാറി യോഗയുടെയും കുടുംബ ജീവിതത്തിന്റെയും ലോകത്താണ് സംയുക്ത ഇപ്പോൾ.
അതേ സമയം വീട്ടിൽ സിനിമ ചർച്ചകൾ ഒന്നും തന്നെ ഉണ്ടാകാറില്ല എന്ന് മുമ്പ് ഒരിക്കൽ വനിതക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വർമ്മ പറഞ്ഞിരുന്നു.

Advertisements

ചില സിനിമകളിൽ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ തോന്നും ഈ സീനിൽ ബിജുവേട്ടൻ ഉഴപ്പിയിട്ടില്ലേ എന്ന്. അത് എനിക്ക് മാത്രമേ മനസിലാകൂ. ചോദിക്കുമ്പോൾ സംഭവം കൃത്യം ആയിരിക്കുമെന്നും സംയുക്ത പറയുന്നു. സിനിമ ചർച്ചകൾ ഒന്നും വീട്ടിൽ നടക്കാറില്ല. അഭിപ്രായങ്ങൾ ചോദിക്കും പറയും അത്ര തന്നെ.

Also Read
നടി മോഹിനിയെ ദിലീപിന്റെ നിർദ്ദേശം അനുസരിച്ച് ആദ്യം ഒഴിവാക്കി, പിന്നെ നായികയെ കിട്ടാതായപ്പോൾ വീണ്ടും കൊണ്ടുവന്നു, ആ സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത്

ബിജുവേട്ടന്റെ സിനിമ ഗ്രാഫ് കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. ഹിറ്റാകുമ്പോൾ അമിതമായി സന്തോഷിക്കാറില്ല. ഫ്ളോപ്പ് ആകുമ്പോൾ ദുഖവുമില്ല, പിന്നെ അദ്ദേഹം അസ്വസ്ഥൻ ആണെന്നു തോന്നുമ്പോൾ മാനസിക പിന്തുണ നൽകാറുണ്ടെന്നും സംയുക്ത പറയുന്നു.

എല്ലാ ഭാര്യമാരും ഭർത്താക്കന്മാർക്ക് നൽകാറില്ലേ അതുപോലെതന്നെ ചില സിനിമകളിൽ കണ്ടുകൊണ്ടിരി ക്കുമ്പോൾ തോന്നും ഈ സീനിൽ ബിജുവേട്ടൻ ഉഴപ്പിയിട്ടില്ലേ എന്ന്. അത് എനിക്ക് മാത്രമേ മനസിലാകൂ. ചോദിക്കുമ്പോൾ സംഭവം കൃത്യമായിരിക്കും.

മോൻ ദക്ഷന് അച്ഛൻ മാത്രമാണ് സിനിമ താരം. ഞാനും ബിജുവേട്ടനും അഭിനയിച്ച മഴ എന്ന സിനിമയിലെ പാട്ട് സിനിമയിൽ വന്നപ്പോൾ അമ്മ അവനെ വിളിച്ചു കാണിച്ചു. കുറച്ചു നേരം നോക്കി നിന്നിട്ട് അവൻ പറഞ്ഞു. അച്ഛൻ നന്നായിട്ടുണ്ടല്ലോ. അപ്പോൾ അമ്മ ചോദിച്ചു ആരാ കൂടെ എന്ന് മനസ്സിലായോ എന്ന്.

അപ്പോൾ ഒന്ന് കൂടി അടുത്ത് പോയി നോക്കിയിട്ട് ചോദിച്ചു. കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ.. അതാരാ? എന്ന് ഇതാണ് വീട്ടിലെ അവസ്ഥയെന്നും സംയുക്ത വ്യക്തമാക്കിയിരുന്നു.

Also Read
പഴയ മീര പോയി കാശിനു വേണ്ടി എന്തൊക്കെയോ കാണിക്കുന്നു, മോളെ മീരേ കുറച്ചു പൈസ അങ്ങോട്ട് താരം ആദ്യം നീ പോയൊരു ടൗസർ വാങ്ങി ഇട്: മീരാ നന്ദന് എതിരെ മോശം കമന്റുകൾ

Advertisement