Home Entertainment Celebrities

ഇവള്‍ ഞങ്ങളുടെ ‘പ്രതീക്ഷ’! പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം പങ്കുവെച്ച് ബേസില്‍ ജോസഫും ഭാര്യയും; കുഞ്ഞിന് നല്‍കിയ പേരും വൈറല്‍!

486

മലയാളികളുടെ പ്രിയപ്പട്ട സംവിധായകനും നടനുമാണ് ബേസില്‍ ജോസഫ്. നല്ല ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസഫ് പിന്നീട് അഭിനയരംഗത്തേക്ക് കടക്കുകയായിരുന്നു.

സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി സംവിധാനം ചെയ്തതിലൂടെയാണ് ബേസില്‍ ജോസഫ് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലെ തന്നെ ആദ്യ സൂപ്പര്‍ ഹിറോ ചിത്രമാണിത്. ടോവിനോ തോമസായിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്.

Advertisements

ജയ ജയ ജയഹേയാണ് ബേസില്‍ ജോസഫ് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ ശ്രദ്ധിക്കപ്പെട്ട ാെരു ചിത്രം കൂടിയാണിത്. ഇതിനിടെ താരരാജാവ് മമ്മൂട്ടിയെ ഒരു പടം ചെയ്യുമെന്നും ബേസില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ALSO READ- മമ്മൂട്ടി ആകണം എന്നാഗ്രഹിച്ച ഒരാളാണ് എന്റെ ഭർത്താവ്; മകൾക്ക് ഏറെയിഷ്ടം അവളുടെ അച്ഛനെയാണ്; ഓർമ്മകൾ പങ്ക് വെച്ച് താര കല്യാൺ

സിനിമയില്‍ കാണുന്ന രസികനായ കഥാപാത്രത്തെ പോലെ തന്നെയാണ് ജീവിതത്തിലും താനെന്ന് ബേസിലിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പറയും. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കോട്ടയംകാരിയായ എലിസബത്തിനെ ബേസില്‍ വിവാഹം ചെയ്തിരുന്നു. തന്നെ ഏറ്റവും നന്നായി മനസിലാക്കിയ വ്യക്തികളിലൊരാളാണ് എലിസബത്ത് എന്ന് ബേസില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

ബേസിലിന്റെ ഭാര്യയാണ് എലിസബത്താണ് എല്ലാകാര്യങ്ങള്‍ക്കും പിന്തുണയെന്ന് പറയാനും ബേസിലിന് മടിയില്ല. ഇപ്പോഴിതാ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. ഇന്ന് സോഷ്യല്‍മീഡിയയിലൂടെയാണ് ബേസില്‍ ജോസഫും എലിസബത്തും തങ്ങള്‍ക്ക് കുഞ്ഞുപിറന്നെന്ന വിശേഷം പങ്കിട്ട് എത്തിയത്.

ALSO READ-സാരിയിൽ മുലപ്പാൽ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു; അവൾക്ക് എട്ട് മാസം വരെയെ ഞാൻ പാൽ കൊടുത്തിട്ടുള്ളു; അവൾക്കിപ്പോഴും പരാതിയുണ്ട്, കവിയൂർ പൊന്നമ്മ മകളെ കുറിച്ച് പറഞ്ഞതിങ്ങനെ

കുഞ്ഞിന് ദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര് ‘ഹോപ്പ് എലിസബത്ത് ബേസില്‍’- എന്നാണ്. വമ്പന്‍ സന്തോഷത്തിലാണെന്നം എത്തരത്തിലാണ് പ്രകടിപ്പിക്കേണ്ടത് എന്ന് ്
അറിയില്ലെന്നും ബേസിലിന്റെ കുറിപ്പിലെ സന്തോഷം കണ്ടാല്‍ മനസിലാക്കാം.
അവളെ കണ്ട ആദ്യമാത്രയില്‍ തന്നെ ഞങ്ങളുടെ ഹൃദയം കവര്‍ന്നെടുത്തു എന്നും ബേസില്‍ പറയുന്നു.

‘ഞങ്ങളുടെ ആനന്ദം വന്നെത്തിയ വിശേഷം അറിയിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്, ‘ഹോപ് എലിസബത്ത് ബേസില്‍’, ഇതിനോടകം തന്നെ അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുന്നു, അവളോടുള്ള സ്‌നേഹം കൊണ്ട് ഞങ്ങള്‍ ചന്ദ്രനും മുകളില്‍ എത്തിയിരിക്കുന്നു. അവള്‍ വളരുന്നതു കാണാന്‍ ഞങ്ങളുടെ ഹൃദയം അക്ഷമയോടെ കാത്തിരിക്കുന്നു.

ഒരുപാട് ഒരുപാട് സന്തോഷം. നിനക്കും എലിക്കും ആശംസകള്‍..എന്റെ എല്ലാ പ്രാര്‍ത്ഥനകളും. ഞാന്‍ നിങ്ങളുടെ കുഞ്ഞിനെ കാണാന്‍ വരുന്നുണ്ടെന്നാണ് അടുത്ത സുഹൃത്തായ വിനീത് ശ്രീനിവാസന്‍ കുറിച്ചത്. എത്ര മനോഹരമായ പേരാണ് ഹോപ്പ് എന്നായിരുന്നു രജിഷ വിജയന്‍ പറയുന്നത്. അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, ഐമ റോസ്മി, അപര്‍ണ ദാസ്, വിജയ് ബാബു തുടങ്ങി ധാരാളം താരങ്ങളും നിരവധി ആരാധകരുമാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തിക്കൊണ്ടിരിക്കുന്നത്.

Advertisement