Home Entertainment Celebrities

അച്ഛൻ മരിച്ച കുട്ടികൾ അമ്മ ഡിപ്രഷനിലൂടെ പോകുന്നത് കണ്ട് വിഷമിച്ചു; വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നു; നടി ശാന്തി പ്രിയ മനസ്സ് തുറക്കുന്നു

370

തെന്നിന്ത്യൻ സിനിമകളിലൂടെ വന്ന് ബോളിവുഡിൽ ഇടം നേടിയ വ്യക്തിയാണ് ശാന്തിപ്രിയ. 90 കളിൽ സിനിമയിൽ നിറഞ്ഞ് നിന്ന താരം തെന്നിന്ത്യൻ നായികയായിരുന്ന ഭാനുപ്രിയയുടെ അനിയത്തിയാണ്. ഭാനുപ്രിയയാണ് ആദ്യം സിനിമാരംഗത്തേക്ക് കടന്ന് വന്നത്. ശേഷം സിനിമയിലെത്തിയ ശാന്തിപ്രിയക്ക് ബോളിവുഡിൽ തിളങ്ങാനായിരുന്നു ഭാഗ്യം.

കരിയറിൽ തിളങ്ങി നില്ക്കുന്ന സമയത്ത് വിവാഹജീവിതത്തിലേക്ക് കടന്ന താരം പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്നു. നടനായിരുന്ന സിദ്ധാർത്ഥ് റായിയെയാണ് താരം വിവാഹം കഴിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് താരത്തിന്റെ ഭർത്താവ് മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശാന്തിപ്രിയ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
അച്ഛൻ മരിച്ചത് അദ്ദേഹത്തിന്റെ കയ്യിലിരിപ്പ് കാരണമാണ്; എന്റെ തഗ്ഗടി അമ്മയിൽ നിന്ന് കിട്ടിയതാണ്; തുറന്ന് പറഞ്ഞ് ബൈജു

ആ സാഹചര്യത്തിൽ നിന്ന് പുറത്ത് കടക്കുക കഠിനകരമായിരുന്നു. എന്നെ എവിടെയും കാണാനുണ്ടായിരുന്നില്ല. എപ്പോഴൊക്കെ എന്റെ കുട്ടികളെ കാണുന്നോ, അപ്പോഴൊക്കെ ഞാൻ വേദനിച്ചു. മക്കളിൽ ഒരാൾക്ക് അന്ന് 10 വയസ്സാണ് പ്രായം. രണ്ടാമത്തെ ആൾക്ക് നാലര വയസ്സും. വിവാഹ ജീവിതത്തിൽ എന്റെ 1000 ശതമാനം കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ അദ്ദേഹവുമായി പ്രണയത്തിലായിരുന്നു.

ഭർത്താവിനെ നഷ്ടപ്പെട്ട വേദന രണ്ട് വർഷത്തോളം പിന്തുടർന്നു. അച്ഛനെ നഷ്ടപ്പെട്ട കുട്ടികൾ അമ്മ ഡിപ്രഷനിലൂടെ കടന്ന് പോവുന്നത് കണ്ട് വിഷമിച്ചെന്നും ശാന്തിപ്രിയ പറഞ്ഞു. ഇപ്പോഴിതാ വീണ്ടും അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം. സരോജിനി നായിഡുവിന്റെ ബയോ പിക്കിലൂടെയാണ് താരം അഭിനയത്തിലേക്ക് മടങ്ങി വരുന്നത്. അതേസമയം തന്റെ സഹോദരി ഭാനുപ്രിയ സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ചും താരം തുറന്ന് പറയുന്നുണ്ട്.

Also Read
ഞാൻ മാത്രേ കണ്ടുള്ളൂ എന്ന് ഇനി പറയരുത്! നൊസ്റ്റാൾജിക് ചിത്രങ്ങളുമായി നവ്യ നായർ; ഏറ്റെടുത്ത് ആരാധകർ!

ശാന്തിപ്രിയയെ പോലെ, ഭാനുപ്രിയയുടെ വിവാഹ ജീവിതവും ഒരുപാട് കാലം നീണ്ട് നിന്നിരുന്നില്ല. വിവാഹശേഷം അമേരിക്കയിലേക്ക് പോയ താരം പിന്നീട് വിവാഹമോചിതയാവുകയായിരുന്നു. സ്വന്തം മകളുമായി താരം അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു പോന്നു. പല സിനിമകളിലേക്കും വിളിച്ചിട്ട് പറഞ്ഞ കഥയിൽ നിന്ന് വിരുദ്ധമായി പ്രാധാന്യം കുറഞ്ഞ റോളുകൾ അവരെക്കാെണ്ട് ചെയ്യിക്കുന്നു. ഇതിൽ ഭാനുപ്രിയക്ക് നിരാശയുണ്ട്. അതിനാൽ ഇപ്പോൾ അവർ സിനിമകൾ ചെയ്യാതിരിക്കുകയാണെന്നും ശാന്തി പ്രിയ പറഞ്ഞു.

Advertisement