Home Entertainment Celebrities

ഒരു ആരാധകന്‍ രക്തം കൊണ്ട് കത്തെഴുതി അയച്ചു, ശരിക്കും ലവ് ആണ്, എന്നാലും ഇത്രയും ഹൊറര്‍ ആവരുത്, ശ്വേത മേനോന്‍ പറയുന്നു

119

അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ എത്തി പിന്നീട് ബോളിവുഡ് അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേതാ മേനോന്‍. സിനമയിലെത്തി 30 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും നായികയായും സഹനടിയായും എല്ലാം തിളങ്ങുകയാണ് താരം.

Advertisements

സിനിമകള്‍ക്ക് പുറമേ മിനി സ്‌ക്രീനിലും സജീവമാണ് താരം. ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷേയായ ബിഗ്‌ബോസ് മലയാളം പതിപ്പിലും ശ്വേതാ മേനോന്‍ എത്തിയിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലാണ് ശ്വേത മത്സരാര്‍ത്ഥിയായി എത്തിത്.

Also Read: ഭര്‍ത്താവിനെ നഷ്ടപ്പെട്ടപ്പോള്‍ തകര്‍ന്നുപോയി, മകളും പോയതോടെ ഒറ്റപ്പെട്ടു, രണ്ടാം വിവാഹം ജീവിതത്തിലെ ദുരന്തമായിരുന്നു, ദേവി അജിത്ത് പറയുന്നു

പള്ളിമണി എന്ന ചിത്രമായിരുന്നു താരത്തിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ആരാധകരെ കുറിച്ചായിരുന്നു ശ്വേത സംസാരിച്ചത്.

ഒരു ആരാധകന്‍ തനിക്ക് രക്തത്തില്‍ കത്തെഴുതി അയച്ചിട്ടുണ്ട്. അത് കണ്ട് താന്‍ ശരിക്കും ഞെട്ടിപ്പോയി എന്നും ആ കത്തെഴുതിയ ആളെ കണ്ടെത്തി, അയാളെ വിളിച്ച് താന്‍ തെറി പറഞ്ഞിട്ടുണ്ടെന്നും മറക്കാന്‍ പറ്റാത്ത ഒരു ഫാന്‍ മൊമന്റായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: കള്ളി വെളിച്ചത്തായത് അന്ന്; ഭരതൻ, കെ പി എ സി ലളിത പ്രണയത്തെ കുറിച്ച് നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ പറഞ്ഞതിങ്ങനെ

ആരാധകന്‍ ആവുന്നതൊക്കെ നല്ലതാണ്. പക്ഷേ അതൊന്നും ഒരിക്കലും ഒരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുതെന്നും ശരിക്കും പറഞ്ഞാല്‍ ആരാധകനാവുന്നത് ഒരു മനോഹരമായ കാര്യമാണെന്നും എന്നാല്‍ അതിനെ നെഗറ്റീവാക്കരുതെന്നും ശ്വേത പറഞ്ഞു.

Advertisement