Home Entertainment Celebrities

വാതോരാതെ സംസാരിക്കുന്ന ഷംന കാസിമിന്റെ ഭർത്താവ് ഗൗരവക്കാരൻ; ഷംനാദിന് ജാഡയാണല്ലേ എന്ന് പ്രേക്ഷകർ; നല്ല ദേഷ്യക്കാരനാണെന്ന മറുപടിയുമായി ഷംന

1005

മലയാളം മിനിസ്‌ക്രീൻ റിയാലിഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

അതേ സമയം വിവാഹത്തെ തുടർന്ന സിനിമയിൽ സജീവം അല്ല ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരൻ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭർത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി. താൻ അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷ വാർത്ത ഷംന കാസിം അടുത്തിടെയാണ് പങ്കിട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രേക്ഷകരെ താരം ഈ വാർത്ത അറിയിച്ചത്.

ALSO READ- വിജയ് ദേവരകൊണ്ടയുമായി പിരിഞ്ഞോ? ശുഭ്മാൻ ഗില്ലുമായി രശ്മിക പ്രണയത്തിലെന്ന് സൂചന; താരത്തിന്റെ തുറന്നുപറച്ചിൽ വൈറൽ

വലിയ ആഘോഷത്തോടെ ആണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസം ആയിരുന്നു ഷംനയുടെ വിവാഹം. ബേബി ഷവർ ചിത്രങ്ങൾ ഷംന പങ്കുവെച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ നിരവധി ചോദ്യങ്ങൾ വന്നിരുന്നു.

ഒക്ടോബറിൽ വിവാഹിത ആയ നടി എങ്ങനെ ഏഴ് മാസം ഗർഭിണി ആയി, വിവാഹത്തിന് മുമ്പ് തന്നെ ഗർഭിണിയായോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് ഷംനയ്ക്ക് നേരിടേണ്ടി വന്നത്. അതേസമയം, നിക്കാഹ് കഴിഞ്ഞതുമുതൽ ഭർത്താവുമായി ലിവിംഗ് ടുഗെദർ ആയിരുന്നു എന്നാണ് ഷംന ഇതിന് മറുപടി നൽകിയത്. താരം സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്. എല്ലാ വീഡിയോകളും വൈറലുമാണ്.

ALSO READ- ഇന്റർവ്യൂവിൽ മഞ്ജു ചേച്ചി ആകെ അൺകംഫർട്ടബിൾ ആയി; പേഴ്‌സണലായ കാര്യങ്ങൾ ചോദിക്കുമെന്നായിരുന്നു പേടി; ഷിബിലയുടെ വെളിപ്പെടുത്തൽ

ഇപ്പോഴിതാ ഭർത്താവിനൊപ്പം ദുബായിൽ നൈറ്റ് ഡ്രൈവിന് പോയപ്പോഴുള്ള വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുൻപ് ഇടയ്‌ക്കൊക്കം പുറത്തേക്ക് ഭർത്താവിനൊപ്പം പോവാറുണ്ടെങ്കിലും ഇപ്പോൾ ഗർഭിണിയായതിനാൽ എല്ലാ ദിവസമൊന്നും പുറത്ത് പോവാറില്ലെന്നാണ് ഷംന വിശദീകരിക്കുന്നത്.

‘ഇക്കയ്ക്ക് സൺഡേ ഓഫാണ്. സാറ്റർഡേ നൈറ്റ് ഞങ്ങൾ ഇടയ്ക്ക് പുറത്തേക്ക് പോവാറുണ്ട്. നൈറ്റ് ഡ്രൈവിംഗും സ്ട്രീറ്റ് ഫുഡുമൊക്കെ എനിക്കിഷ്ടമാണ്. ഇവിടെ മൊത്തത്തിൽ ശനിയാഴ്ച നല്ല തിരക്കാണ്, എല്ലാവരും പുറത്ത് പോവുന്ന ദിവസമാണ്.’- എന്നാണ് ഷംന പറയുന്നത്.

അതേസമയം, വീഡിയോ എടുക്കുന്നതിനിടെ ഷംന നിർത്താതെ സംസാരിക്കുന്നുണ്ടെങ്കിലും ഭർത്താവ് ഷംനാദ് ഒന്നും സംസാരിക്കുന്നില്ല. ഭർത്താവിനോട് സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ഷംനാദ് മൈൻഡ് ചെയ്തിരുന്നില്ല. ഇക്ക ഇങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. ദേഷ്യക്കാരനാണ്, പക്ഷേ, ആളൊരു പാവമാണെന്ന് ആണ് ഷംന ഭർത്താവിനെക്കുറിച്ച് പറയുന്നത്.

നൈറ്റ് ഡ്രൈവ് ഒരുപാട് ഇഷ്ടമാണെന്നും താരം പറയുന്നുണ്ട്. ഇരുവരും ഭക്ഷണം കഴിച്ചതിന് ശേഷമായാണ് തിരിച്ചുപോയത്. ഇടയ്ക്ക് തോന്നുന്ന ക്രേവിംഗ്സാണ് ഇത്. ഇക്കയ്ക്ക് നന്ദി പറയുന്നു എന്നും പറഞ്ഞാണ് ഷംന വീഡിയോ അവസാനിപ്പിച്ചത്.

അതേസമയം, ഷംനാദിന് ജാഡയാണെന്നും അതല്ല അദ്ദേഹം ഗൗരവക്കാരനാണ് എന്നുമൊക്കെ കമന്റുമായി നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി എത്തിയത്. ഷംന സ്‌നേഹത്തോടെ നിർബന്ധിച്ചിട്ടും ഒന്നും സംസാരിക്കാതെയിരിക്കുന്ന ഷംനാദിന്റെ പെരുമാറ്റമാണ് പ്രേക്ഷകർക്കിടയിൽ ചർച്ച.

Advertisement