Home Entertainment Celebrities

വിവാഹം 18ാം വയസ്സില്‍, ഭര്‍ത്താവിന്റെ മരണശേഷം ജീവിതം തകര്‍ന്നു, കരച്ചില്‍ കാലം തുടങ്ങിയത് അജിത്ത് പോയതോടെയെന്ന് ദേവി

431

മലയാളം ബിഗ് സ്‌ക്രീനിലൂടേയും മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്. ഒരു അവതാരകയായി തന്റെ കരിയര്‍ ആരംഭിച്ച ദേവി 2000 ല്‍ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisements

ഇവര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, സീതാ കല്യാണം, ആക്ഷന്‍ ഹീറോ ബിജു, ഗൗഥമന്റെ രഥം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിലും ഒരു പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു.

Also Read: ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നറിയാം, അതുകൊണ്ട് എല്ലാവരും അനുസരിക്കും, 18 വര്‍ഷത്തോളം അമ്മയുടെ തലപ്പത്തിരുന്നതിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞതിങ്ങനെ

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ദേവി. പതിനെട്ടാം വയസ്സിലായിരുന്നു അജിത്തുമായുള്ള വിവാഹമെന്നും അതിന് ശേഷം വീണ്ടും പഠിക്കാന്‍ പോയിരുന്നുവെന്നും മോള് ജനിച്ചതിന് ശേഷം ലോ കോളേജില്‍ എത്തിയെന്നും ദേവി പറയുന്നു.

അന്നൊക്കെ താന്‍ വളരെ ആക്ടീവ് ആയിരുന്നു എല്ലാ കാര്യത്തിലും. എന്നാല്‍ അജിത്തിന്റെ മരണശേഷമാണ് താന്‍ തകര്‍ന്നുപോയതെന്നും കരച്ചില്‍ കാലം തുടങ്ങിയതെന്നും താന്‍ ഭയങ്കര സെന്റിമെന്റല്‍ ആയിട്ടുള്ള ഒരാളാണ് എന്നും ദേവി പറയുന്നു.

Also Read: വെറും പുച്ഛം തോന്നുന്ന പരിപാടി, ബിഗ് ബോസ് കാണുന്നതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നത്, പുതിയ സീസണിലെ മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ പണ്ട് പറഞ്ഞതിങ്ങനെ, പഴയ വീഡിയോ വൈറല്‍

താന്‍ സ്‌നേഹിക്കുന്നവര്‍ തന്നോട് ദേഷ്യപ്പെട്ടാല്‍ പെട്ടെന്ന് കരച്ചില്‍ വരും. പിന്നെ തനിക്ക് അത് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയില്ലെന്നും ഇപ്പോള്‍ അമ്മയെ നോക്കുക എന്നതാണ് തന്റെ ജീവിതത്തിലെ വലിയ കാര്യമെന്നും മകള്‍ വിവാഹം കഴിഞ്ഞ് ചെന്നൈയിലാണെന്നും ദേവി കൂട്ടിച്ചേര്‍ത്തു.

Advertisement