Home Entertainment Celebrities

പല്ല് ഉന്തി വൃത്തികെട്ട മുഖമായിരുന്നു, വല്ലാത്ത കോലം ആയിരുന്നു പണ്ട്, ഇന്നത്തെ എന്നെ കൂട്ടുകാര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയില്ല, ലച്ചു പറയുന്നു

203

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Also Read: ഏഴാംമാസത്തില്‍ കുത്തിവെപ്പ് എടുത്തതോടെ വയ്യാതായി, ഞാനും കുഞ്ഞും മരിച്ചുവെന്ന് വരെ കരുതിപ്പോയിരുന്നു , ഗര്‍ഭിണിയായിരിക്കെ നേരിട്ട ദുരുനുഭവങ്ങള്‍ തുറുന്നുപറഞ്ഞ് ഹരിപ്രിയ

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. പുതിയ സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഐശ്വര്യ സുരേഷ്.

ക്യൂട്ട് എന്ന വിശേഷണത്തോടെയാണ് ഐശ്വര്യയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. കുണുങ്ങിയുള്ള സംസാരവും ഡ്രസ്സിങ് സ്റ്റൈലും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ ഇങ്ങനെയൊന്നുമല്ലായിരുന്നുവെന്ന് പറയുകയാണ് ലച്ചു എന്ന ഐശ്വര്യ.

Also Read: സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അഹങ്കാരമായി, കൂട്ടുകാരും മദ്യപാനവും തുടങ്ങി, പിന്നീട് അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു, നടന്‍ സായി കുമാറിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ തുറന്നുപറഞ്ഞ് കലൂര്‍ ഡെന്നീസ്

വാവയായിരിക്കുേേമ്പാള്‍ താന്‍ ക്യൂട്ടായിരുന്നു. എന്നാല്‍ മൂന്നാംക്ലാസ്സിലൊക്കെ എത്തിയപ്പോള്‍ വല്ലാത്ത കോലം ആയി എന്നും പല്ല് ഉന്തിയെന്നും പിന്നീട് കമ്പി ഇട്ടപ്പോളാണ് ശരിയായതെന്നും ഇന്നത്തെ കോലം ആയിരുന്നില്ല പണ്ടെന്നും കൂട്ടുകാര്‍ക്ക് പലര്‍ക്കും തിരിച്ചറിയാന്‍ പോലും കഴിയില്ലെന്നും ഐശ്വര്യ പറയുന്നു.

തന്റെ പഴയ ഫോട്ടോസ് ഒന്നും ആര്‍ക്കും കാണിക്കില്ലായിരുന്നു. കേരളത്തില്‍ പ്രളയം വന്നസമയത്ത് വീട്ടില്‍ വെള്ളം കയറി ഭാഗ്യത്തിന് ഫോട്ടോകള്‍ എല്ലാം ഒലിച്ചുപോയി എന്നും കുറച്ച് മാത്രമേ കൈയ്യിലുള്ളൂവെന്നും ലച്ചു പറയുന്നു.

Advertisement