Home Entertainment Celebrities

പ്രായം 43 ആയി, എങ്കിലും ആരെങ്കിലും വരുമെന്ന് നല്ല പ്രതീക്ഷയുണ്ട്: കല്യാണം കഴിക്കാൻ ആഗ്രഹിച്ച് നടി നന്ദിനി

1595

മികച്ച ഒരുപിടി കഥാപാത്രങ്ങളുമായി ഒരു സമയത്ത് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് നന്ദിനി എന്ന കൗസല്യ. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്.

പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങൾ ആയിരുന്നു മലയാളത്തിൽ ലഭിച്ചത്. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു.

Advertisements

തമിഴിൽ 30 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടി കൗസല്യ എന്ന പേരിലാണ് തമിഴ് അടക്കമുള്ള മറ്റു ഭാഷകളിൽ അറിയപ്പെട്ടിരുന്നത്. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി.

Also Read
ആ പെൺകുട്ടി അഭിനയിക്കുന്ന ഒരു സീൻ ഒന്നു കണ്ടിട്ട് പോകാൻ ലോഹി പറഞ്ഞു, അവളുടെ അഭിനയം കണ്ട് അന്ന് മുഴുവൻ ഞാനവിടെ ഇരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു നന്ദിനി. ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു നന്ദിനി. കരുമാടിക്കുട്ടൻ എന്ന ചിത്രം മാത്രം മതി മലയാളികൾക്ക് നന്ദിനിയെ ഓർക്കാൻ.

അതേ സമയം നന്ദിനിക്ക് പ്രായം 43 ആയെങ്കിലും ഇതുവരെയും നടി വിവാഹിത ആയിട്ടില്ല. എന്നാൽ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. വർഷങ്ങൾക്ക് ശേഷമാണ് നന്ദിനി വീണ്ടും മലയാളത്തിൽ എത്തിയത്.

കുടുംബ തിരക്കുകൾ കാരണം സിനിമയിൽ നിന്ന് മാറി നിന്നതാണ് നന്ദിനി എന്നാണ് ആരാധകർ വിചാരിച്ചിരുന്നത്. എന്നാൽ 43 വയസ്സായിട്ടും നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. തന്റെ വിവാഹത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ഒരു സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നന്ദിനി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

വീട്ടിൽ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഓരാളെയാണ് ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. അയാളെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അഭിമുഖത്തിൽ നന്ദിനി പറഞ്ഞു.ജീവിതത്തിൽ വലിയ ഉയർച്ചകൾ നേടിയെങ്കിലും വിവാഹമാണ് തന്റെ സ്വപ്നമെന്നും വീട്ടിൽ ആലോചനകൾ എല്ലാം കാര്യമായി നടക്കുന്നുണ്ടെന്നും താരം പറയുന്നു.

തന്റെ അഭിരുചികൾക്ക് പറ്റിയ ഒരാളെ ഉടൻ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ട്. വിവാഹം ഇനി അധികം വൈകില്ലെന്നാണ് നന്ദിനി പറയുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയത്.

Also Read
മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ള അഞ്ച് സൂപ്പർ താരങ്ങളുടെ തന്നോടുള്ള പെരുമാറ്റ രീതി തുറന്നു പറഞ്ഞ് നടി ഇന്ദ്രജ

Advertisement