നടിമാര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കിട്ടുന്നില്ല, നല്ല ഡയലോഗും സ്ലോമോഷനും കൊടുത്ത് നടന്മാരെ ഉണ്ടാക്കുകയാണ്, തുറന്നടിച്ച് മംമ്ത മോഹന്‍ദാസ്

226

മലയാള സിനിമയിലെ ക്ലാസ്സിക് സിനിമകളുടെ അമരക്കാരനായ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് മംമ്താ മോഹന്‍ദാസ്. 17 വര്‍ഷത്തിലധികമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മംമ്ത ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ്.

Advertisements

അതേ സമയം അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്‍ക്കും മാതൃക കൂടിയാണ് മംമ്ത. രണ്ടു തവണ ക്യാന്‍സറിനോട് പൊരുതി വിജയിച്ച താരം കൂടിയാണ് മംമ്ത . ഇതിനോടകം ഒത്തിരി ചി്ത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Also Read: പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഗംഭീരമാക്കി മഞ്ജുപിള്ളയും മകളും, ഭര്‍ത്താവ് എവിടെയെന്ന് സംശയത്തോടെ ആരാധകര്‍

ഇപ്പോഴിതാ സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ച് സംസാരിക്കുകയാണ് മംമ്ത. സിനിമാഇന്‍ഡസ്ട്രിയില്‍ നടിമാര്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്നും നടിമാരുടെ മുഖത്തേക്ക് ക്യാമറ പിടിക്കുന്നത് കുറവാണെന്നും താരം പറയുന്നു.

എല്ലാവര്‍ക്കും താത്പര്യം നടന്മാരുടെ ഷോട്ട് എടുക്കാനാണ്. നടന്മാരെ പഞ്ച് ഡയലോഗുകളും സ്ലോമോഷനുമൊക്കെ കൊടുത്താണ് ഉണ്ടാക്കുന്നതെന്നും അതുപോലെ ശരിക്കും നടിമാരെ ഉപയോഗിക്കുന്നില്ലെന്നും താരം പറയുന്നു.

Also Read: വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഭര്‍ത്താവിന്റെ ഉപദ്രവം, പരസ്യമായി തല്ലിയിട്ടുണ്ട്, ജീവിതം അവസാനിപ്പിക്കാന്‍ വരെ തോന്നി, മരിക്കാമെന്ന് കരുതിയപ്പോഴാണ് കുഞ്ഞിന്റെ ആദ്യ ചലനം, തുറന്നുപറഞ്ഞ് ഗോപിക

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് തനിക്ക് കരിയറില്‍ പെര്‍ഫോം ചെയ്യാനുള്ള റോള്‍ കിട്ടിയത്. നമ്മുടെയൊക്കെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കിട്ടണമെന്നും കുറച്ച് റിയാക്ഷന്‍സ് താനിടുമ്പോഴേക്കും അവര്‍ കട്ട് ചെയ്യുമെന്നും എന്നിട്ട് ഹീറോയുടെ മുഖത്തേക്ക് ക്യാമറ പിടിക്കുമെന്നും മംമ്ത പറയുന്നു.

Advertisement