Home Entertainment Celebrities

ആ കഥ കേട്ടപ്പോള്‍ ലാലേട്ടന് പേടിയായി, ഒടുവില്‍ മാറ്റിയെഴുതേണ്ടി വന്നു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ അങ്ങനെ 19 വര്‍ഷം കാത്തിരിക്കേണ്ടി വന്നു, തുറന്നുപറഞ്ഞ് ലാല്‍ജോസ്

398

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു.

പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു. സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്.

Advertisements

ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിനെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും അതിന് വേണ്ടി 19 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നും ലാല്‍ജോസ് പറയുന്നു.

Also Read:നടിമാര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കിട്ടുന്നില്ല, നല്ല ഡയലോഗും സ്ലോമോഷനും കൊടുത്ത് നടന്മാരെ ഉണ്ടാക്കുകയാണ്, തുറന്നടിച്ച് മംമ്ത മോഹന്‍ദാസ്

പല തവണ മോഹന്‍ലാലുമായി സിനിമ പ്ലാന്‍ ചെയ്തുവെങ്കിലും അതൊന്നും നടന്നില്ല. സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ തന്നോട് വളരെ ഫ്രണ്ട്‌ലിയായി പെരുമാറിയ നടനാണ് അദ്ദേഹമെന്നും ലാലേട്ടന്റെ ഉള്ളടക്കം, വിഷ്ണുൈലോകം തുടങ്ങി ഒ്ത്തിരി ചിത്രങ്ങളില്‍ താന്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ടെന്നും ലാല്‍ജോസ് പറയുന്നു.

മോഹന്‍ലാലും താനും ഒന്നിച്ച് സിനിമ ചെയ്യാന്‍ 19 വര്‍ഷം വേണ്ടി വന്നു. ഒത്തിരി ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തുവെങ്കിലും നടന്നില്ലെന്നും കസിന്‍സ് എന്ന ചിത്രമാണ് ആദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും അത് നടന്നില്ലെന്നും ശിക്കാര്‍ ആദ്യം ചെയ്യാന്‍ തീരുമാനിച്ചത് താനായിരുന്നുവെന്നും അതും നടന്നില്ലെന്നും ലാല്‍ജോസ് പറയുന്നു.

Also Read: പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഗംഭീരമാക്കി മഞ്ജുപിള്ളയും മകളും, ഭര്‍ത്താവ് എവിടെയെന്ന് സംശയത്തോടെ ആരാധകര്‍

വെളിപാടിന്റെ പുസ്തകം അപ്രതീക്ഷിതമായി വന്ന സിനിമയാണ്. ശരിക്കും പറഞ്ഞാല്‍ സിനിമയുടെ സബ്ജക്ട് വേറെയായിരുന്നു. അത് വര്‍ക്കൗട്ട് ആവുമോയെന്ന് ലാലേട്ടന് സംശയമുണ്ടായിരുന്നുവെന്നും അങ്ങനെ സബ്ജക്ട് മാറ്റിയെന്നും ഒരു പുരോഹിതന്റെ കഥ പറഞ്ഞപ്പോള്‍ ലാലേട്ടന് ഇഷ്ടമായെന്നും അങ്ങനെ അത് ചെയ്തുവെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.

Advertisement