അദ്ദേഹം മുസ്ലിമാണ്, ഞാൻ ബ്രാഹ്‌മിണും, ഒരിക്കലും എന്റെ തീരുമാനങ്ങളിൽ അദ്ദേഹം ഇടപെടാറില്ല, എന്നാൽ ഭയങ്കര സ്‌നേഹമുള്ള ആളാണ്: ഭർത്താവ് മുഹമ്മദ് അബ്‌സറിനെകുറിച്ച് പറഞ്ഞ് മതിയാവാതെ ഇന്ദ്രജ

5431

തെന്നിന്ത്യൻ താര സുന്ദരിയായ ഇന്ദ്രജ ഒരുകാലത്ത് മലയാളികളുടെയും പ്രിയപ്പെട്ട നടി ആയിരുന്നു. തമിഴ് ചിത്രങ്ങളിലൂടെ ആണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തൊണ്ണൂറുകളിലും 2000ന്റെ മുക്കാൽ ഭാഗവും നിറഞ്ഞ് നിന്നിരുന്ന നായിക നടി കൂടിയായിരുന്നു ഇന്ദ്രജ.

വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്ത് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമ കളിൽ ഇന്ദ്രജ തിളങ്ങി നിന്നിരുന്നു. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.

Advertisements

ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാർഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവർത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്.

Also Read
ആ കഥ കേട്ടപ്പോള്‍ ലാലേട്ടന് പേടിയായി, ഒടുവില്‍ മാറ്റിയെഴുതേണ്ടി വന്നു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ അങ്ങനെ 19 വര്‍ഷം കാത്തിരിക്കേണ്ടി വന്നു, തുറന്നുപറഞ്ഞ് ലാല്‍ജോസ്

1994 ൽ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കിൽ പുറത്തിറങ്ങിയ ജന്തർ മന്ദിറിൽ ആയിരുന്നു നായിക ആയത്. ആ സിനിമയിലെ കഥാപാത്രത്തിനന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്‌ക്രീനിൽ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ൽ ആണ് ഇന്ദ്രജയുടെ ആദ്യ മലയാള സിനിമ സംഭവിച്ചത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് എല്ലാം നായികയായും വില്ലത്തിയായും ഇന്ദ്രജ അഭിനയിച്ചു.

1999 മുതൽ 2007 വരെയുള്ള കാലയളവിൽ പതിനേഴ് മലയാളം സിനിമകളിലാണ് ഇന്ദ്രജ അഭിനയിച്ചത്. ദി ഗോഡ്മാൻ, ഉസ്താദ്, മയിലാട്ടം, ഇൻഡിപെൻഡൻസ്, ശ്രദ്ധ, ഉന്നതങ്ങളിൽ, വാർ ആന്റ് ലൗ, ബെൻ ജോൺസൺ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ട ചില സിനിമകൾ. അതേ സമയം നാടോടി പൂത്തിങ്കൾ എന്ന ഒറ്റ ഗാനം മതി ഇന്ദ്രജ എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ.

അന്യഭാഷാ നടികളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്ന മലയാളികൾ ഇന്ദ്രജ നടിയും ഏറെ സ്നേഹത്തോടെ ചേർത്തു നിർത്തി. ക്രോണിക് ബാച്ചിലറിലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം കരുത്തയായ പ്രതിനായികയായി നിന്ന് ആ കഥാപാത്രത്തെ അവിസ്മരണീയം ആക്കിയത് തെന്നിന്ത്യൻ താരം ഇന്ദ്രജയായിരുന്നു. ഇൻഡിപെൻഡൻസ്, ഉസ്താദ്, എഫ് ഐ ആർ, ശ്രദ്ധ, ബെൻ ജോൺസൺ, വാർ ആൻഡ് ലവ് തുടങ്ങി ഒട്ടനവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയായി ഇന്ദ്രജ മാറി.

തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷൻ സീരിയലുകളിലും ഇന്ദ്രജ വേഷമിട്ടിട്ടുണ്ട്. മറ്റ് ഒട്ടുമിക്ക എല്ലാ നടിമാരും ചെയ്തത് പോലെ തന്നെ വിവാഹ ശേഷം ഇന്ദ്രജയും അഭിനയത്തോട് ബൈ പറയുക ആയിരുന്നു.

Also Read
പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഗംഭീരമാക്കി മഞ്ജുപിള്ളയും മകളും, ഭര്‍ത്താവ് എവിടെയെന്ന് സംശയത്തോടെ ആരാധകര്‍

സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇന്ദ്രജയുടെ വിവാഹം. ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്‌സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. ചുരുക്കം ചില വർഷങ്ങൾ കൊണ്ട് നല്ല കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച് വെള്ളിത്തിരയിൽ നിന്നും ഒരു ഇടവേള എടുത്ത ഇന്ദ്രജ മടങ്ങി. പിന്നീട് ചില അഭിമുഖങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടുതുടങ്ങി.

അങ്ങനെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ആണ് ഇന്ദ്രജ പറയുന്നത്. ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. അദ്ദേഹം മുസ്ലിമാണ്. ഒരു ആറ് കൊല്ലത്തോളം ആയിട്ട് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾക്ക് കുറെ കോമൺ ഫ്രണ്ട്‌സുണ്ട്.

ഞങ്ങൾ പുറത്തു പോവുകയും ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു സമയത്ത് അദ്ദേഹമാണ് എനിക്ക് ചേരുന്നയാൾ എന്ന് ഞാൻ മനസ്സിലാക്കുക ആയിരുന്നു. ഒരിക്കലും എന്റെ തീരുമാനങ്ങളിൽ അദ്ദേഹം ഇടപെടാറില്ല. കൂടാതെ എന്നെ നല്ല വിശ്വാസവും ആയിരുന്നു.

പ്രണയത്തിൽ ആയപ്പോൾ ഞാനാണ് സർപ്രൈസുകൾ ഒരുക്കിയിരുന്നത്. സർപ്രൈസ് ഗിഫ്റ്റും യാത്രകളും അങ്ങനെ എല്ലാം ഞാൻ പ്ലാൻ ചെയ്യുമായിരുന്നു. എന്നാൽ അദ്ദേഹം ഭയങ്കര റൊമാന്റിക് ആയിട്ട് ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന് ഭയങ്കരമായ റൊമാൻസ് കാണിക്കാൻ ഒന്നും അറിയിലായിരുന്നു.

വളരെ പ്ലെയിൻ ആയിട്ടുള്ള മനുഷ്യൻ ആണ് അദ്ദേഹം. എന്നാൽ ഭയങ്കര സ്‌നേഹമുള്ള ആളാണ്. ഒരു നാലഞ്ച് ദിവസം ഷൂട്ടിങ്ങിന് വേണ്ടി പോകണമെങ്കിലും ഞാൻ ചോദിച്ചാൽ ഓക്കെ, ഓക്കെ നോ പ്രോബ്ലം എന്ന് മാത്രമേ പറയു. പുകവലിയും മദ്യപാനവും ഇല്ലാത്ത ഒരാളെ വിവാഹം കഴിക്കുക എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹം.

ഞാൻ വെജിറ്റേറിയൻ ആയതിനാൽ വീടിനുള്ളിൽ നോൺ വെജ് പാചകം ചെയ്യില്ലെന്ന് ആദ്യമേ കരാർ ആയത് ആണ്. ഷൂട്ടിങ്ങിനിടയിൽ മകളെ തനിച്ചാക്കി പോകുന്നതിൽ ആദ്യം തനിക്ക് ടെൻഷനായിരുന്നു. എന്നാൽ മകൾ സാറഎന്റെ തൊഴിൽ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഇന്ദ്രജ പറയുന്നു.

Also Read
നടിമാര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കിട്ടുന്നില്ല, നല്ല ഡയലോഗും സ്ലോമോഷനും കൊടുത്ത് നടന്മാരെ ഉണ്ടാക്കുകയാണ്, തുറന്നടിച്ച് മംമ്ത മോഹന്‍ദാസ്

Advertisement