എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ ഒരിക്കൽ കാത്തിരിക്കേണ്ടി വരും: അന്ന് ഷാജി കൈലാസിന് ഞെട്ടിച്ച് സുകുമാരൻ പറഞ്ഞ വാക്കുകൾ

4009

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന സൂപ്പർ താരമാണ് സുകുമാരൻ. മമ്മൂട്ടി മോഹൻലാൽ ജോഡിക്ക് മുമ്പ് ഉണ്ടായിരുന്ന ശക്തമായ സൂപ്പർ താര കൂട്ടുകെട്ടായിരുന്നു സുകുമാരൻ സോമൻ ജോഡി. നിഷേധിയായ അഭനേതാവ് ആയി എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി മാറുക ആയിരുന്നു സുകുമാരൻ.

കാരിരുമ്പിന്റ കരുത്തുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സുകുമാരൻ ഈ ലോകത്ത് നിന്നും വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ഇന്ന് മലയാള സിനിമാ രംഗത്തെ പ്രമുഖരായ താരങ്ങളാണ്. സിനിമയിൽ സുകുമാരന് ഉണ്ടായിരുന്ന അതേ പ്രശസ്തിയിലാണ് സുകുമാരന്റെ മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും.

Advertisements

അദ്ദേഹത്തിന്റെ ഭാര്യ മല്ലികാ സുകുമാരൻ സിനിമാ സീരിയൽ രംഗത്തെ മികച്ച അഭിനേത്രിയാണ്. മൂത്ത മരുമകൾ പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തോടൊപ്പം തന്നെ സിനിമയുടെ പിന്നണിയിയും സജീവമാണ്. സിനിമാ നിർമ്മാണവും വിതരണവും ഒക്കെയാണ് മിന്നി നിൽക്കുകയാണ് ഇളയ മരുമകൾ സുപ്രിയ പൃഥ്വിരാജ്. ചെറുമക്കളും സിനിമയിലും സോഷ്യൽ മീഡിയിലും ഒക്കെയായി വിവിധ മേഘലകളിൽ തിളങ്ങി കൊണ്ടിരിക്കുന്നു.

Also Read
നടിമാര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കിട്ടുന്നില്ല, നല്ല ഡയലോഗും സ്ലോമോഷനും കൊടുത്ത് നടന്മാരെ ഉണ്ടാക്കുകയാണ്, തുറന്നടിച്ച് മംമ്ത മോഹന്‍ദാസ്

അതേ സമയം തന്റെ മക്കൾ സിനിമയിലെ സൂപ്പർ താരങ്ങൾ ആകണമെന്ന് ഏറെ ആഗ്രഹിച്ച ആളാണ് സുകുമാരൻ. അത് കൊണ്ട് തന്നെയാണ് ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ച് സൂപ്പർ സംവിധായകൻ ഷാജി കൈലാസിനോട് മലയാളത്തിന്റെ ഈ അനുഗ്രഹീത നടൻ ഒരിക്കൽ ഒരു മാസ് ഡയലോഗ് പറയുക ഉണ്ടായി.

തന്റെ കരിയറിൽ സിനിമകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ യിരുന്നു ഇരു മക്കളെയും മുൻനിർത്തി സുകുമാരന്റെ ഈ തുറന്നു പറച്ചിൽ. എന്റെ മക്കളുടെ ഡേറ്റിനായി ഒരുനാൾ മലയാള സിനിമ കാത്തിരിക്കേണ്ടി വരും എന്നായിരുന്നു അന്ന് സുകുമാരൻ അഭിമാനത്തോടെ സംവിധായകൻ ഷാജി കൈലാസിനോട് പറഞ്ഞത്.

സുകുമാരന്റെ ആ വാചകം ഇന്ന് അക്ഷരം പ്രതി ശരിയായി മാറുകയായിരുന്നു. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് കുതിക്കുന്ന പൃഥ്വിരാജ് മലയാളത്തിലെ ഏറ്റവും താരമൂല്യമേറിയ പ്രതിഭയുള്ള നായകന്മാരിൽ ഒരാളാണ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഇന്ദ്രജിത്തും മലയാള സിനിമയ്ക്ക് ഒഴിച്ചു നിർത്താനാകാത്ത മികച്ച അഭിനേതാവായി മാറിയിരിക്കുന്നു.

പൃഥ്വിരാജ് ആവട്ടെ അഭിനയത്തിന് പുറമേ സംവിധാനത്തിലും നിർമ്മാണത്തിലും വിതരണത്തിലും എല്ലാം വിജയം വരിച്ചു കഴിഞ്ഞു. താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 2 ചിത്രങ്ങളും തകർപ്പൻ വിജയം നേടിയെടുത്തിരുന്നു. ഇപ്പോൾ മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് പൃഥ്വിരാജ്.

Also Read
അദ്ദേഹം മുസ്ലിമാണ്, ഞാൻ ബ്രാഹ്‌മിണും, ഒരിക്കലും എന്റെ തീരുമാനങ്ങളിൽ അദ്ദേഹം ഇടപെടാറില്ല, എന്നാൽ ഭയങ്കര സ്‌നേഹമുള്ള ആളാണ്: ഭർത്താവ് മുഹമ്മദ് അബ്‌സറിനെകുറിച്ച് പറഞ്ഞ് മതിയാവാതെ ഇന്ദ്രജ

Advertisement