അജയ് ദോവഗണിനെ കണ്ടുമുട്ടുമ്പോൾ ഞാൻ മറ്റൊരാളുമായി പ്രണയത്തിൽ ആയിരുന്നു, പിന്നെ അയാളെ നൈസായി ഒഴിവാക്കി; കാജോൾ പറഞ്ഞത് കേട്ടോ

725

ഒരുകാലത്ത് ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്ന ബോളിവുഡ് താരസുന്ദരി ആയിരുന്നു കാജോൾ. നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട കാജോൾ തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിരുന്നു. തമിഴടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ താരത്തിന് ഇവിടെയും ആരാധകർ ഏറെയായിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ബോളിവുഡ് യുവ സൂപ്പർതാരമായിരുന്നു അജയ് ദേവഗണിനെ വിവാഹം കഴിക്കുക ആയിരുന്നു നടി. ഇപ്പോൾ ബോളിവുഡിലെ മാതൃക ദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും.ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.

Advertisements

അതേ സമയം അജയ് ദേവ്ഗണിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയരിക്കുകയാണ് കാജോൾ ഇപ്പോൾ. അജയ് ദേവ്ഗണിനെ ആദ്യം കാണുമ്പോൾ താൻ മറ്റൊരാളുമായി പ്രണയത്തിൽ ആയിരുന്നു എന്നാണ് താരം പറയുന്നത്. ഹ്യുമന്‌സ് ഓഫ് ബോംബെയ്ക്ക് നല്കിയ അഭിമുഖത്തിൽ ആണ് നടിയുടെ തുറന്നു പറച്ചിൽ.

Also Read
അദ്ദേഹം മുസ്ലിമാണ്, ഞാൻ ബ്രാഹ്‌മിണും, ഒരിക്കലും എന്റെ തീരുമാനങ്ങളിൽ അദ്ദേഹം ഇടപെടാറില്ല, എന്നാൽ ഭയങ്കര സ്‌നേഹമുള്ള ആളാണ്: ഭർത്താവ് മുഹമ്മദ് അബ്‌സറിനെകുറിച്ച് പറഞ്ഞ് മതിയാവാതെ ഇന്ദ്രജ

സൂപ്പർ ഹിറ്റ് ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ എ സിനിമയിലെ സിമ്രനെ പോലെയായിരുന്നില്ല തന്റെ പ്രണയം എന്നാണ് താരം പറയുന്നത്. അജയിനെ കാണുമ്പോൾ ഞാന് മറ്റൊരാളുമായി പ്രണയത്തിൽ ആയിരുന്നു. അജയ്ക്കും പ്രണയം ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തു. അതിനു ശേഷം ഞങ്ങ് സുഹൃത്തുക്കൾ ആയി.

സെറ്റിൽ ഒരുപാട് നേരം ഒന്നിച്ച് ചെലവഴിച്ചതിലൂടെ ആണ് സുഹൃത്തുക്കളാകുന്നത്. അങ്ങനെ ഞാൻ മുൻ ബന്ധത്തിൽ നിന്ന് ബ്രേക്കപ്പ് ആയി. അജയും ബന്ധം വേർപെടുത്തി. അതിനു ശേഷം ഞങ്ങൾ സുഹൃത്തുക്കളേക്കാൾ അധികമായി എന്നാണ് കാജോൾ പറയുന്നത്.

ഹൽചൽ എന്ന സിനിമയുടെ സെറ്റില് വച്ചാണ് കാജോളും അജയ്യും കണ്ടുമുട്ടുന്നത്. 1999 ൽ ഇരുവരും വിവാഹിതരായി. 2003 ലാണ് മൂത്ത മകൾ ജനിക്കുന്നത്. 2010ൽ ഇളയമകനും ജനിച്ചു. ഇരുവരും നിരവധി സിനിമകളിൽ ആണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് കാജോൾ.

Also Read
എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ ഒരിക്കൽ കാത്തിരിക്കേണ്ടി വരും: അന്ന് ഷാജി കൈലാസിന് ഞെട്ടിച്ച് സുകുമാരൻ പറഞ്ഞ വാക്കുകൾ

Advertisement