Home Entertainment Celebrities

ചാക്കോച്ചൻ എന്നെ കണ്ടതും ബഹളം വെയ്ക്കാൻ തുടങ്ങി; പേടിച്ചു നിൽക്കുമ്പോൾ ഒരാൾ പറഞ്ഞു ചാക്കോച്ചൻ കള്ളുകുടിച്ചിട്ടുണ്ട് എന്ന്; നൈറ്റ് ഷൂട്ട് അനുഭവം പറഞ്ഞ് ജോമോൾ

484

മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോൾ. മലയാളത്തിന്റെ മഹാനായ എഴിത്തുകാരൻ എംടി വാസുദേവൻ നായർ രചിച്ച് ക്ലാസ്സിക് ഹിറ്റ്മേക്കർ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോൾ മലയാള സിനിമയിലെത്തിയത്.

വടക്കൻ വീരഗാഥയുടെ തകർപ്പൻ വിജയത്തെ തുടർന്ന് പിന്നീട് അനഘ, മൈ ഡിയർ മുത്തച്ഛൻ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ജോമോൾ അഭിനയിച്ചു. സൂപ്പർതാരം ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാ വേഷത്തിലേക്കും താരം എത്തി. എംടി ഹരിഹരൻ ടീമിന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്നയിലൂടെ മികച്ച നടിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും എല്ലാംമെത്തി.

Advertisements

നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാം ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം വാഹശേഷം സിനിമയിൽ നിന്നും ഇടവെള എടുത്ത താരം ടെലിവിഷൻ ഷോകകളിലൂടെ നടി മിനിസ്‌ക്രീനിൽ സജീവമാണ്.

ALSO READ- ലാലേട്ടന് ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാൻ കഴിയില്ല: നടി ഐശ്വര്യ ഭാസ്‌കരൻ പറഞ്ഞത് കേട്ടോ

2002 ൽ ആയിരുന്നു ജോമോൾ ചന്ദ്രശേഖര പിള്ളയെ പ്രണയിച്ച് വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയ വഴി(യാഹു മെസൻജർ) പരിചയപ്പെട്ടാണ് ഇരുവരും പ്രണയത്തിൽ ആയത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. അതേ സമയം താൻ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജോമോൾ ഇപ്പോൾ.

അടുത്ത സുഹൃത്തായി മാറിയ കുഞ്ചാക്കോ ബോബൻ ആദ്യം തന്ന ഞെട്ടിച്ചിരുന്നെന്നാണ് ജോമോൾ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ചാക്കോച്ചന്റെ കൂടെ അഭിനയിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ചാക്കോച്ചന്റെ ആരാധികയായിരുന്നു. അപ്പോൾ ചാക്കോച്ചന്റെ കൂടെയാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. കോളേജിലൊക്കെ കുറച്ച് താരമായി മാറിയെന്നും ജോമോൾ പറയുന്നു.

ALSO READ-അത് എനിക്ക് ഷാരൂഖിനായി ചെയ്ത് കൊടുക്കാൻ പറ്റുന്ന ഏറ്റവും ശരിയായ കാര്യമാണന്ന് തോന്നി; ആര്യൻ ഖാന് ജയിലിൽ നിന്നിറക്കാൻ താൻ ജാമ്യം നിന്നതിനെ കുറിച്ച് ജുഹി ചൗള

ഒരു സിനിമയിൽ നൈറ്റ് ഷൂട്ട് ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് താൻ അടുത്ത ഷോട്ടിന് വേണ്ടി ഒരുങ്ങി വന്നു. അപ്പോൾ ചക്കോച്ചൻ ഭയങ്കര ബഹളം ഉണ്ടാക്കുന്നു. എന്റെ അടുത്തൊക്കെ ബഹളം വെയ്ക്കുകയാണ്. തന്നെ കാണുമ്പോഴൊക്കെ താൻ താമസിച്ചു എന്നൊക്കെ പറഞ്ഞു വഴക്ക് പറയുന്നുണ്ട്.

ആ സമയത്ത്, താൻ അതിന് ഞാൻ എന്ത് ചെയ്തു എന്നു ആലോചിക്കുകയായിരുന്നു. അപ്പോൾ അവിടെ ഒരാൾ പറഞ്ഞു, പുള്ളി കള്ളുകുടിച്ചിട്ടുണ്ട് എന്ന്. അന്ന് ആദ്യമായിട്ടായിരുന്നു നൈറ്റ് ഷൂട്ടിന് പോകുന്നത്. ആ സമയത്ത് ഓരോന്ന് പറഞ്ഞ ചാക്കോച്ചൻ വീണ്ടും ബഹളം വെക്കാൻ തുടങ്ങി.

കുറേ നേരം കഴിഞ്ഞപ്പോൾ ആകെ ഒന്ന് പേടിച്ചു. പിന്നെയാണ് പുള്ളി വന്ന് പറഞ്ഞത് ഇത് വെറും അഭിനയമായിരുന്നു എന്ന് ജോമോൾ പറയുന്നു. പിന്നീടാണ് തങ്ങൾ സുഹൃത്തുക്കളായതെന്നും ജോമോൾ പറയുകയാണ്.

Advertisement