Home Entertainment

അങ്ങനെയുള്ള ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, നടൻ ദിലീപിനെ കുറിച്ച് അന്ന് പ്രവീണ പറഞ്ഞത് കേട്ടോ

3223

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയുടെ ജനപ്രിയ നായകനായി സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ ദിലീപ്. മലയാളിയായ തെന്നിന്ത്യൻ യുവ നടി ആ ക്ര മി ക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ആയ ദിലീപ് ഇപ്പോൾ കോടതികൾ കയറി ഇറങ്ങന്ന തിരക്കിലാണ്.

സിനിമാ മേഖലയിൽ നിന്ന് പലരും ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു.മലയാളത്തിലെ പ്രമുഖ താരങ്ങളായ നടി ഗീത വിജയൻ, ശാലു മേനോൻ, നടൻ ശങ്കർ, മധു, കൊച്ചുപ്രേമൻ എന്നിങ്ങനെ തുടങ്ങി നിരവധി പേർ ദിലീപിനെ അനുകൂലിച്ച് പലപ്പോഴായി രംഗത്ത് എത്തിയിരുന്നു.

Advertisements

മലയാളികളിടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടി ആയിരുന്നു പ്രവീണ അടുത്തിടെ ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്ക് ഇതൊന്നും സത്യമാണ് എന്ന് തോന്നുന്നില്ല. അതും ഇത്രയും ക്രൂ ര മാ യി ദിലീപേട്ടൻ ചെയ്യിക്കുമെന്ന് താൻ ഒരിക്കലും വിശ്വസിക്കുന്നില്ല.

Also Read
ഒരുകാലത്ത് ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി, പിന്നീട് പർദ്ദയിട്ട് കുടുംബ ജീവിതം, ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത്: ഉപ്പും മുകളകിലെ ‘വലിയ വീട്ടിൽ ഹൈമാവതി’ സജിത ബേട്ടിയുടെ ജീവിതം കണ്ടോ

ദിലീപേട്ടനെ വളരെ വ്യക്തിപരമായി എനിക്ക് അറിയാമെന്നും എന്നാൽ അ റ സ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് വരെ തങ്ങൾ കണ്ടിരുന്നെന്നും പ്രവീണ പറയുന്നു. വളരെ മാന്യമായി സംസാരിക്കുകയും സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് തനിക്ക് എപ്പോഴും തോന്നിയതെന്നും പ്രവീണ പറഞ്ഞു.

ഇരുവരും ഒരുമിച്ച് 2 സിനിമയിൽ അഭിനയിച്ചിട്ടുണ്ട് . എന്നാൽ അതുകൂടാതെ ഇരുവരും 40 ദിവസത്തോളം അമേരിക്കയിൽ ഒരു ഷോയും ചെയ്തിട്ടുണ്ട്. എന്നാൽ ആ സമയത്തെല്ലാം അദ്ദേഹം എല്ലാവർക്കും തന്ന സ്‌നേഹവും സംരക്ഷണവും ഒക്കെ എല്ലാവരും കണ്ടതാണ്.

എന്നാൽ ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാൻഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് തനിക്ക് തോന്നിയത് എന്നും പ്രവീണ പറഞ്ഞു. ഇതേ അഭിപ്രായം തന്നെ ശാലു മേനോനും അതുപോലെ നടി ഗീത വിജയനും പറഞ്ഞിരുന്നു. ഗീത പറഞ്ഞത് ഈ ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ ഒരു കാലത്ത് വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നെന്നും അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നെന്നുമാണ്.

സിനിമക്ക് പുറത്തും അവർ എല്ലാം ആ സൗഹൃദം സൂക്ഷിച്ചിരുന്നു. അതുകൊണ്ട് ഈ കാര്യം വിശ്വസിക്കണോ വിശ്വസിക്കാതെ ഇരിക്കണോ എന്ന് തനിക്ക് സത്യമായും അറിയില്ല എന്നും ആയിരുന്നു ഗീതാ വിജയൻ പറഞ്ഞത്.

Also Read
ആദ്യ ഭർത്താവിന്റെ വിയോഗം മാനസികമായി തളർത്തി, ഏക മകൾ വിദേശത്തും പോയി, ഒറ്റപ്പെടൽ സഹിക്കാനാവാതെ രണ്ടാം വിവാഹം, പിന്നെ സംഭവിച്ചത്: നടി മങ്കാ മഹേഷിന്റെ ജീവിതം ഇങ്ങനെ

Advertisement