Home Entertainment Celebrities

ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; എല്ലാം ഒരു പാഠമാണ് തുറന്ന് പറഞ്ഞ് നാഗചൈതന്യ

236

തെലുങ്കിലെ സൂപ്പർഹിറ്റ് നായകന്മാരിൽ ഒരാളാണ് നാഗചൈതന്യ. തെലുങ്ക് നടൻ നാഗാർജ്ജുനയുടെ മൂത്തമകനായ താരം അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. അച്ഛനെ പോലെ വിജയങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ കരിയറിൽ ഇതുവരെ ചെയ്ത സിനിമകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയം തെലുങ്ക് സിനിമ.ിൽ മാത്രം ഒതുക്കി നിർത്താതെ ലാൽ ഛദ്ദ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കും താരം ചേക്കേറിയിരുന്നു.

തെന്നിന്ത്യയിലെ സൂപ്പർ നായിക സമാന്തയാണ് നാഗചൈതന്യയുടെ ഭാര്യ. ചില ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഇവർ അധികം വൈകാതെ പ്രണയത്തിലാവുകയും, ഇരു വീട്ടുക്കാരുടെയും സമ്മതപ്രകാരം 2017 ൽ വിവാഹിതരാവുകയുമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്കുള്ളിൽ തന്നെ ഇരുവരും പിരിഞ്ഞു. ഇരുവരും പിരിയാനുണ്ടായ കാരണം ഇതുവരെയും വ്യക്തമല്ല.

Advertisements

Also Read
പരാജയ ഭീതിയിൽ വിക്രം; പൊട്ടിത്തെറിച്ച് തങ്കലാൻ സംവിധായകൻ; പാ രഞ്ജിത്ത് ദേഷ്യപ്പെട്ടത് വിക്രത്തിന്റെ സംശയം അധികമായപ്പോൾ

ഇപ്പോഴിതാ നാഗചൈതന്യ നല്കിയ ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ജീവിതത്തിൽ ചെയ്യരുതായിരുന്നു എന്ന് തോന്നിയ ഒരു കാര്യവും ഇല്ല എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ജീവിതത്തിൽ ചെയ്യരുതായിരുന്നു എന്ന് തോന്നിയ വലിയ കാര്യങ്ങൾ ഇല്ല. എല്ലാം ഒരു പാഠമാണ്. ചില സിനിമകൾ ചെയ്യരുതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതേസമയം അത്രമേൽ പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും എന്തിന് വേണ്ടിയാണ് പിരിഞ്ഞതെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

എന്നാൽ വിവാഹജീവിതത്തിൽ ഞാൻ എന്റെ 100 ശതമാനം കൊടുത്തിരുന്നെന്നും, അതിൽ താൻ വിജയിച്ചില്ല എന്നുമാണ് മറ്റൊരു അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞത്. ആ തീരുമാനത്തിലേക്ക് എത്താൻ വളരെ വൈകിയെന്നും, വിവാഹമോചനസമയത്ത് മറ്റുള്ളവർ വേണ്ട എന്ന് പറഞ്ഞിട്ടും താൻ എടുത്ത മികച്ച തീരുമാനമാണ് പുഷ്പ എന്ന സിനിമയിലെ സോങ്ങെന്നും താരം വെളിപ്പെടുത്തിയിരുന്നു. നിലവിൽ താരത്തിന്റേതായി നിരവധി ചിത്രങ്ങൾ പുറത്തിറക്കാനുണ്ട്.

Also Read
മന്ത്ര തന്നെ ആ വേഷം ചെയ്യണമെന്ന് വിജയ്ക്ക് നിർബന്ധമായിരുന്നു; അവസാനം അണിയറ പ്രവർത്തകർ അവരെ തന്നെ സിനിമയിൽ കാസ്റ്റ് ചെയ്തു; ലൗ ടുഡെയിൽ മന്ത്ര എത്തിയത് അങ്ങനെ

നിലവിൽ നടൻ നാഗചൈതന്യ നടി ശോഭിതാ ധൂലിപാലയുമായി പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസും, വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം ഈയടുത്താണ് സമാന്തക്ക് മയോസൈറ്റീസ് എന്ന രോഗം പിടിപ്പെട്ടത്.

Advertisement