Home Entertainment Celebrities

മണിരത്‌നം എന്നോട് പ്രണയം പറഞ്ഞത് 31ാമത്തെ വയസ്സില്‍, അന്ന് എതിര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്തു, പിന്നീട് വിവാഹത്തിലേക്കെത്തിയ കഥ തുറന്നുപറഞ്ഞ് സുഹാസിനി

54624

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. ഇപ്പോഴിതാ മണിരത്‌നത്തിന്റെ സ്‌നേഹത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രണയിനി സുഹാസിനി.

Advertisements

മണിരത്‌നമാണ് തന്നോട് ആദ്യം പ്രണയം പറഞ്ഞത്. തന്റെ 31ാമത്തെ വയസ്സിലായിരുന്നുവെന്നും സുഹാസിനി പറയുന്നു. സുഹാസിനിയെ ആദ്യമായി കാണുന്ന സമയത്ത് സിനിമയില്‍ പിച്ചവെച്ച് തുടങ്ങുന്ന സംവിധായകനായിരുന്നു മണിരത്‌നം.

Also Read: ഇന്റര്‍വ്യൂ എടുക്കാന്‍ ഭയങ്കര പേടിയുള്ള നടന്‍, ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാത്ത സെലിബ്രിറ്റിയാണ് അദ്ദേഹം, തുറന്ന് പറഞ്ഞ് രേഖ മോനോന്‍

മണിരത്‌നം തന്നോട് ഇഷ്ടം പറഞ്ഞപ്പോള്‍ താന്‍ ആദ്യം എതിര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരുന്നു. പാരമ്പര്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയാണ് താനെന്നും താന്‍ വിവാഹജീവിതത്തിലാണ് വിശ്വസിക്കുന്നത് പ്രണയത്തിലല്ലെന്നും സുഹാസിനി മണിരത്‌നത്തോട് പറഞ്ഞിരുന്നു.

അപ്പോള്‍ മണിരത്‌നം പറഞ്ഞത് എങ്കില്‍ വാ പോയി കല്യാണം കഴിക്കാമെന്നായിരുന്നുവെന്നും വീട്ടുകാര്‍ക്ക് മണിയെ ഇഷ്ടമല്ലായിരുന്നു അതുകൊണ്ട് തനിക്ക് ആദ്യമൊന്നും ഒന്നും തോന്നിയിരുന്നില്ലെന്നും പിന്നീട് പ്രണയത്തിലായി എന്നും സുഹാസിനി പറഞ്ഞു.

Also Read: അമ്മ മ രി ച്ചതോടെ അച്ഛൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചു; അനിയത്തിയെ പോലും അകറ്റി; ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്നിന് വേണ്ടത് ലക്ഷങ്ങളെന്ന് കാർത്തിക

മണിരത്‌നം വളരെ റൊമാന്റിക് ആണെന്ന് സുഹാസിന് പൊന്നിയന്‍ സെല്‍വന്‍ വേദിയില്‍ വെച്ച് പറഞ്ഞു.അദ്ദേഹത്തിന്റെ സിനിമയിലെ നായികമാര്‍ക്ക് ഇത്രത്തോളം സന്തോഷവും സൗന്ദര്യവും ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ സ്ഥിരം നായികയായ തനിക്ക് എത്രത്തോളം സന്തോഷമുണ്ടെന്ന് പറയേണ്ട കാര്യമില്ലെന്നും സുഹാസിനി പറഞ്ഞു.

Advertisement