Home Entertainment

അയാൾ എല്ലാവരോടും പറഞ്ഞത് ഞാൻ അയാളെ പ്രണയിച്ചിട്ട് സിനിമയിൽ എത്തിയപ്പോൾ ചതിച്ചു എന്നാണ്, ഒരു പ്രമുഖ നടൻ എന്നെ പ്രപ്പോസും ചെയ്തിരുന്നു: ഗായത്രി സുരേഷ് അന്ന് പറഞ്ഞത്

1860

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകൻ ആയ ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ നായികയായി എത്തിയ നടി പിന്നീട് ഒരു പിടി മികച്ച സിനിമകളിൽ വേഷമിട്ടിരുന്നു.

അതേ സമയം പലപ്പോഴും വിവാദങ്ങളിലും ചെന്ന് പെടാറുണ്ട് ഗായത്രി സുരേഷ്. സൈബർ ട്രോളന്മാരുടെ ഇരയായി ഗായത്രി സുരേഷ് പലപ്പോഴും മാറിയിട്ടുണ്ട്. കൊച്ചി കാക്കനാട് ഉണ്ടായ കാർ അപകടവും പല തുറന്നു പറച്ചിലുകളും എല്ലാം നടിലെ ട്രോളുകളിൽ പലപ്പോഴായി നിറച്ചിരുന്നു.

Advertisements

Also Read
പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തി കായംകുളത്ത് 14 കാരനെ 40 കാരി ലൈം ഗീ ക മായി പീ ഡി പ്പിച്ചു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

അതേ സമയം മുമ്പ ഒരിക്കൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ ആഗ്രഹിയ്ക്കുന്നു എന്ന് നടി പറഞ്ഞത് വലിയ ട്രോൾ ആയിരുന്നു. എന്നാൽ തുടക്കത്തിൽ ട്രോളുകൾ ഒരുപാട് ബാധിച്ചിരുന്നു എങ്കിലും ഇപ്പോൾ അത് കിട്ടിയില്ലെങ്കിൽ സങ്കടമാണ് എന്ന് ഗായത്രി സുരേഷ് തുറന്നു പറഞ്ഞിരുന്നു.

നേരത്തെ ഒരിക്കൽ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന ഷോയിൽ എത്തിയപ്പോൾ ആയിരുന്നു തനിയ്ക്ക് വന്ന ചില പ്രപ്പോസലുകളെ കുറിച്ചും ട്രോളുകളെ കുറച്ചും നടി തുറന്നു പറഞ്ഞത്. അഭിമുഖങ്ങൾ കൊടുക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ എന്നോട് ചോദിയ്ക്കുന്ന കാര്യങ്ങൾ ഞാൻ തുറന്ന് പറയും. അത് പലപ്പോഴും ട്രോൾ ആകുകയാണ് ചെയ്യാറുള്ളത്.

അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കും എല്ലാം എനിക്ക് നേരെ വരുന്ന ട്രോളുകൾ കാരണം ബുദ്ധിമുട്ടിയിട്ടുണ്ട്. അപ്പോൾ അത് നിർത്തണം എന്ന് ഞാൻ ആലോചിയ്ക്കും. പക്ഷെ ഏതെങ്കിലും തരത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കവെ എന്നോട് എന്തെങ്കിലും പറഞ്ഞു പോവും. അത് ട്രോളാവുകയും ചെയ്യു.

പക്ഷെ ഇപ്പോൾ ട്രോൾ വന്നില്ല എങ്കിൽ എനിക്ക് സങ്കടമാണ്. പ്രണവ് മോഹൻലാലിനോട് എനിക്ക് ശരിയ്ക്കും ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ട്. പക്ഷെ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ഹോളിവുഡിൽ അലിയ ഭട്ട് പല അഭിമുഖങ്ങളിലും രൺവീർ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു.

Also Read
സത്യേട്ടൻ അത് അറിയേണ്ട, തന്നോട് മോഹൻലാൽ ഇപ്പോഴും പറഞ്ഞിട്ടില്ലാത്ത ആ രഹസ്യത്തെ കുറിച്ച് സത്യൻ അന്തിക്കാട്

അത് കണ്ടപ്പോൾ എനിക്കും തോന്നി, എന്റെ ഇഷ്ടം ഞാനും തുറന്ന് പറഞ്ഞാൽ എന്താ എന്ന്. പക്ഷെ ഞാൻ പറഞ്ഞപ്പോൾ അത് ട്രോളായി എന്നും ഗായത്രി പറയുന്നു. അതേ സമയം സിനിമയിൽ നിന്ന് ഒരു പ്രമുഖ നടൻ തന്നെ പ്രപ്പോസ് ചെയ്ത കാര്യവും ഷോ അവതാരകനായ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മറുപടിയായി ഗായത്രി വെളിപ്പെടുത്തിയിരുന്നു.

സിനിമാ നടൻ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ഐ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയിൽ നിന്ന് വിവാഹം ചെയ്യാൻ ആഗ്രഹിച്ചില്ലായിരുന്നു എങ്കിൽ പ്രണവിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് ഞാൻ പറയില്ലായിരുന്നു. കോളേജ് കാലത്ത് തനിയ്ക്ക് ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു എന്നും ഗായത്രി തുറന്ന് പറഞ്ഞിരുന്നു. പക്ഷെ ഞങ്ങൾക്ക് ഇടയിൽ ഒരു പവർ ഈഗോ ഉണ്ടായിരുന്നു.

അതോടെ ആ ബന്ധം മുന്നോട്ട് പോകില്ല എന്ന് എനിക്ക് അറിയാമായിരുന്നു. പിന്നീട് അയാൾ രക്ഷപ്പെട്ട് ഓടുക ആയിരുന്നു. അതിന് ശേഷം കുറച്ച് കാലം എനിക്ക് ഭയങ്കര ഡിപ്രഷൻ ആയി. അതിൽ നിന്നും ഞാൻ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീട് അയാളെ കാണ്ടിട്ടുണ്ട് സൗഹൃദത്തോടെ സംസാരിച്ചിട്ടുമുണ്ട്.

പക്ഷെ അയാൾക്ക് എന്നെ ഫേസ് ചെയ്യാൻ മിടയായിരുന്നു ബാങ്കിൽ ജോലി ചെയ്യുന്ന കാലത്ത് എന്റെ പിറകെ ഒരാൾ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാൻ താമസിയ്ക്കുന്ന ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറിൽ മുട്ടും.

ബാങ്കിൽ എല്ലാവരോടും പറഞ്ഞത് ഞാൻ അയാളെ പ്രണയിച്ച്, സിനിമയിൽ എത്തിയപ്പോൾ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നീട് ഞാൻ അഭിമുഖങ്ങളിൽ ഈ സംഭവം പറയാൻ തുടങ്ങിയതോടെ അയാൾ പിന്നാലെ നടക്കുന്നത് നിർത്തിയെന്നും നടി പറയുന്നു.

Also Read
2 മക്കളുള്ള ബ്യൂട്ടിഷനായ ദേവികയ്ക്ക് വിവാഹിതനായ സതീശനുമായി അവിഹിതം, ഭാര്യയെ ഒഴിവാക്കാൻ സതീശനെ നിർബന്ധിച്ച് ദേവിക, വെട്ടി കൊലപ്പെടുത്തി സതീശ്, കാഞ്ഞങ്ങാട്ട് സംഭവിച്ചത്

Advertisement