മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയില്‍ ആണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയില്‍ തിളങ്ങിയ അദ്ദേഹം ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകന്‍ ആയും അരങ്ങേറിയിരുന്നു.

ഗായിക അമൃത സരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമാത് തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനം വിവാഹം കഴിച്ചിരുന്നു. അടുത്തിടെ ആയി രോഗബാധിതനായ അദ്ദേഹത്തിന്റെ കരള്‍ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു.
ബാലയ്ക്ക് രോഗം ബാധിച്ചത് മദ്യപിച്ചിട്ടാണെന്നായിരുന്നു പലരുടെയും ആക്ഷേപം. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് ഈ അവസ്ഥ വരാന്‍ കാരണം മദ്യപിച്ചിട്ടല്ലെന്ന് ബാല പറയുന്നു.

കുടിച്ചിട്ട് പോയതല്ല തന്റെ കരള്‍. രണ്ട് വ്യക്തികളുടെ പേര് പറയട്ടെ, അവരാണ് ഉത്തരവാദികള്‍ താന്‍ പേര് പറഞ്ഞാല്‍ അവര്‍ ജയിലിലാവുമെന്നും ബാല വെളിപ്പെടുത്തി. ബാലയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മലയാള സിനിമയില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സൂചന.
കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ബാല പൂര്‍ണ ആരോഗ്യവാനായി മാറിക്കൊണ്ടിരിക്കുകയാണ്. പഴയ ജീവിതത്തിലേക്ക് മടങ്ങി വരികയാണെന്നും ഒന്നര മാസമാകുമ്പോഴേക്കും ജിമ്മില്‍ പോകാനൊക്കെ താന്‍ പ്രാപ്തനായി എന്നുമൊക്കെയാണ് ബാല പറയുന്നത്.









