അന്യൻ സിനിമയിലൂടെ സൂപ്പർ നടിയായി വളർന്നിട്ടും എവിടെയും എത്താതെ കരിയർ; എല്ലാം നശിപ്പിച്ചത് ആ ദുശീലം; ഇന്ന് ഹോട്ടൽ നടത്തി ഉപജീവനം; സദയുടെ ജീവിതം ഇങ്ങനെ

5398

മലയാളികൾക്ക് സുപരിചിതയായ നടിയാണ് സദ. നോവൽ, അന്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി ആരാധകരുടെയും പ്രിയ താരമായി മാറിയ നടിയാണ് സദ. തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായിരുന്ന നടി കുറേക്കാലം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.ടോർച്ച് ലൈറ്റ് എന്ന സിനിമയിലാണ് സദ അവസാനമായി അഭിനയിച്ചത്. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ സിനിമയുമായിരുന്നു അത്.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് താരം. ഇതിനിടെ സോഷ്യൽമീഡിയയിൽ സജീവമായ താരം ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. താൻ ഒരു ബിസിനസ്സ് നടത്തിയിരുന്നുവെന്നും സംരംഭത്തിന് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു.

Advertisements

എർത്ത് ലിങ്ക്സ് എന്ന പേരിൽ ഒരു കഫേയായിരുന്നു സദ നടത്തിയിരുന്നത്. താൻ താമസിക്കുന്ന ഹോട്ടൽ കെട്ടിടം അതിന്റെ ഓണർ ഒഴിപ്പിക്കാൻ നോക്കുന്നുവെന്നും തനിക്ക് അതില്ലാതെ വേറെ ഉപജീവന മാർഗമില്ലെന്നും പറഞ്ഞും ഇൻസ്റ്റയിൽ ലൈവിലെത്തി പൊട്ടിക്കരഞ്ഞിരുന്നു.

ALSO READ- എന്നെ 20 പാട്ട് കഴിഞ്ഞിട്ടും പാടാൻ വിളിക്കാത്ത ഷോകളുണ്ട്; സ്‌റ്റേജിന് പുറകിൽ പോയി കരഞ്ഞിട്ടുണ്ട് പലപ്പോഴും: ഗായിക അഞ്ചു ജോസഫ് പറയുന്നത് കേട്ടോ

അന്യൻ സിനിമയ്ക്ക് ശേഷം കരിയറിൽ വലിയ വിജയങ്ങൾ നേടുമെന്ന കരുതിയിരുന്ന സദയുടെ സിനിമ കരിയർ തകർന്നു. ഇപ്പോഴിതാ സദയുടെ പരാജയത്തിന് കാരണം സദയുടെ ശീലങ്ങൾ ആണെന്ന് തുറന്ന് പറയുകയാണ് മാധ്യമപ്രവർത്തകൻ യിൽ വൻ രംഗ നാഥൻ. നന്നായി പുക വലിക്കുന്നയാളായിരുന്നു സദയെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമം, താരത്തിന്റെ ലഹരി ഉപയോഗം മൂലം പല സിനിമകളിൽ നിന്നും നടിയെ മാറ്റിയെന്നും ഇക്കാര്യം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇയാൾ പറയുന്നുണ്ട്. വെജിറ്റേറിയൻ വിഭവങ്ങളുമായി സദ ഇപ്പോൾ ഒരു ഭക്ഷണ ശാല നടത്തുക യാണെന്നും ബയിൽവൻ രംഗ നാഥൻ പറയുന്നുണ്ട്.

Advertisement