Home Entertainment Celebrities

അമ്മ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള പെണ്‍കുട്ടി സെറീന, ഭയങ്കര ഇഷ്ടമാണ്, നാദിറയ്ക്ക് പെങ്ങളെ പോലെയാണെന്ന് പറയുന്നതേ കലി വരും, തുറന്ന് പറഞ്ഞ് സാഗര്‍

455

ബിഗ്ഗ് ബോസ് സീസണ്‍ മലയാളം അഞ്ചാം സീസണിലെ നല്ലൊരു മത്സരാര്‍ത്ഥിയായിരുന്നു നടന്‍ സാഗര്‍ സൂര്യ. അടുത്തിടെ ശക്തരായവരെല്ലാം ഏ റ്റു മുട്ടിയ എവിക്ഷനില്‍ സാഗര്‍ സൂര്യ പുറത്തായിരുന്നു.

Advertisements

ഇത് പ്രേകഷകരെ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഇതിനിടെ സാഗറിനെ ബിഗ് ബോസ് മനപൂര്‍വംപുറത്താക്കിയതാണെന്നും ഈ എവിക്ഷന്‍ സത്യസന്ധമല്ല എന്നും പ്രചരണങ്ങള്‍ ഉണ്ട്. കരഞ്ഞുകൊണ്ടാണ് സാഗര്‍ മുംബൈയില്‍ നിന്നും എത്തിയത്.

Also Read: ആ സീരിസിൽ ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കും ഉണ്ടായിരുന്നു: ഷൂട്ട് കഴിഞ്ഞു വന്നാൽ അവൾ ചെയ്യുന്നത് ഇങ്ങനെ: ഭാര്യയെ കുറിച്ച് ആനന്ദ് നാരായണൻ

ഇപ്പോഴിതാ ബിഗ് ബോസിലെ പ്രണയകഥകളെ കുറിച്ച് സംസാരിക്കുകയാണ് സാഗര്‍. തനിക്ക് സെറീനയെ ഭയങ്കര ഇഷ്ടമാണെന്നും തന്റെ അമ്മ കഴിഞ്ഞാല്‍ താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള ഒരു പെണ്‍കുട്ടി സെറീനയാണെന്നും സാഗര്‍ പറയുന്നു.

പല കാര്യങ്ങളും താന്‍ സെറീനയോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ തന്നോട് ഏറ്റവും അടുപ്പം കാണിച്ച വ്യക്തി സെറീനയാണെന്നും എന്നാല്‍ താന്‍ മനഃപൂര്‍വ്വം സെറീനയോട് അകലം പാലിച്ചിരുന്നുവെന്നും കാരണം ഗെയിമുമായി തങ്ങളുടെ ബന്ധം മിക്‌സാവാതിരിക്കാനായിരുന്നുവെന്നും സാഗര്‍ പറഞ്ഞു.

Also Read; കുഞ്ഞുന്നാളിലെ ഫോട്ടോയുമായി ഗായിക സിതാര കൃഷ്ണകുമാർ, ആ നുണക്കുഴി ഇപ്പോഴുമുണ്ട് സ്വത്തുമണി എന്ന് ആരാധകർ

തനിക്ക് സെറീനയോട് ഇഷ്ടമുണ്ട്, വളരെ ശുദ്ധമാണെന്നും ഇക്കാര്യം സെറീനയോട് സംസാരിച്ചിട്ടില്ലെന്നും അതൊരു ലവ് സ്ട്രാറ്റജി അല്ലെന്നും സാഗര്‍ പറഞ്ഞു. നാദിറ തുടക്കത്തിലേ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നുവെന്നും താന്‍ സ്‌നേഹം കിട്ടാതെയാണ് വളര്‍ന്നെതെന്ന് നാദിറ പറഞ്ഞത് വല്ലാതെ സ്‌ട്രൈക്കായി എന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് നാദിറ തന്നെ സംസാരിക്കാന്‍ വിളിക്കുമ്പോള്‍ താന്‍ നോ പറഞ്ഞ് ഒഴിവാക്കിയിരുന്നില്ല. താന്‍ അകറ്റി നിര്‍ത്തിയാല്‍ നാദിറ കരയാന്‍ തുടങ്ങുമായിരുന്നുവെന്നും പെങ്ങളാണെന്ന് പറയുമ്പോള്‍ അവള്‍ക്ക് കലി വരുമെന്നും സാഗര്‍ പറയുന്നു.

Advertisement