Home Entertainment Celebrities

സ്വകാര്യമായി ഒന്നു കാണാന്‍ കഴിയുമോ എന്ന് ആരാധിക, സിദ്ധാര്‍ത്ഥ് നല്‍കിയ കിടിലന്‍ മറുപടി ഇങ്ങനെ

218

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന താരമാണ് സിദ്ധാര്‍ത്ഥ്. ബോയ്‌സ് എന്ന ഹിറ്റ് സിനിമയിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ച സിദ്ധാര്‍ത്ഥിന് ആരാധകരേറെയായിരുന്നു. ഈ സിനിമയ്ക്ക് ശേഷം കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളും താരം നേരിട്ടു.

Advertisements

ഇപ്പോഴിതാ സിനിമഇന്‍ഡസ്ട്രിയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വെച്ച് ആരാധികമാര്‍ സിദ്ധാര്‍ത്ഥിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും താരം അതിന് മറുപടി നല്‍കുകയും ചെയ്യുകയാണ്.

Also Read; ഞാന്‍ മലയാള സിനിമ വിട്ട് എവിടെയും പോയിട്ടില്ല, അഭിനയിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ജോമോള്‍

പലര്‍ക്കും താരത്തിന്റെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെയായിരുന്നു അറിയേണ്ടിയിരുന്നത്. താന്‍ പ്രണയിച്ചിട്ടുണ്ടെന്നും ബ്രേക്കപ്പ് നേരിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ബ്രേക്കപ്പ് എന്താണെന്ന് നന്നായി മനസ്സിലായതോടെ തനിക്ക് ശത്രുവിന് മാത്രമല്ല ഒത്തിരി ഇഷ്ടപ്പെടുന്നവര്‍ക്കും നമ്മളെ തകര്‍ക്കാന്‍ കഴിയുമെന്ന് അറിയാനായി എന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

നമ്മളെ നിയന്ത്രിക്കാനുള്ള കഴിവ് വേറെ ആര്‍ക്കും നല്‍കരുത്, നമ്മുടെ ഇമോഷന്‍സ് നമ്മളില്‍ തന്നെ ഭദ്രമായിരിക്കണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അതേസമയം ആരെയെങ്കിലും പുറകെ നടന്ന് പ്രണയിച്ചിട്ടുണ്ടോ എന്ന ഒരു ആരാധികയുടെ ചോദ്യത്തിന് താന്‍ അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും എല്ലാവരും തന്റെ പുറകെ നടന്നാണ് പ്രണയിച്ചതെന്നും താരം പറഞ്ഞു.

Also Read: ആ സീരിസിൽ ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കും ഉണ്ടായിരുന്നു: ഷൂട്ട് കഴിഞ്ഞു വന്നാൽ അവൾ ചെയ്യുന്നത് ഇങ്ങനെ: ഭാര്യയെ കുറിച്ച് ആനന്ദ് നാരായണൻ

പ്രൈവറ്റായി മീറ്റ് ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു മറ്റൊരു ആരാധികയുടെ ചോദ്യം. ഇത് കേട്ട് സിദ്ധാര്‍ത്ഥ് ആദ്യം ഒന്നു പതറിയെങ്കിലും തനിക്ക് വലിയ സ്വീകാര്യത ഒന്നുമില്ലെന്നും ഇപ്പോള്‍ കണ്ടല്ലോ അതുമതിയെന്നും മറുപടിയായി പറഞ്ഞു.

Advertisement