Home Entertainment Celebrities

അഞ്ച് വര്‍ഷായില്ലേ പാവം കുട്ടി മറന്നതാവാം , വല്യചന്ദനാദി ഓര്‍മ്മക്കുറവിന് ബെസ്റ്റാ, പ്രിയ വാര്യര്‍ക്ക് ചുട്ടമറുപടിയുമായി ഒമര്‍ലുലു, വൈറലായി പോസ്റ്റ്

421

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Advertisements

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഒത്തിരി സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങിയതും റിലീസ് ചെയ്യാനിരിക്കുന്നതും. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് പ്രിയ വാര്യര്‍.

Also Read: സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷം തോന്നി, പക്ഷേ അവന്‍ നായകനായുള്ള സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ എനിക്ക് കോംപ്ലക്‌സായിരുന്നു, തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

ഇപ്പോഴിതാ പ്രിയാവാര്യര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ലുലു. അടുത്തിടെ ഒരു അഭിമുഖത്തില്‍ വെച്ച് പ്രിയയോട് അവതാരകന്‍ അഡാര് ലൗവിലെ സൈറ്റ് അടിക്കുന്ന രംഗം ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചിരുന്നു.

ഇതിനുള്ള മറുപടിയായി തനിക്ക് ആ രംഗം ഓര്‍മ്മയുണ്ടെന്നും അഞ്ച് വര്‍ഷം ആയി എന്നും സംവിധായകന്‍ പറഞ്ഞിട്ടല്ല താന്‍ ആ സൈറ്റടി ചെയ്തതെന്നും സ്വന്തം കൈയ്യില്‍ നിന്നും ഇട്ടതാണെന്നുമായിരുന്നു പ്രിയ വാര്യര്‍ പറഞ്ഞത്.

Also Read: നന്ദഗോപാൽ മാരാരായി ഷാജി കൈലാസ് തീരുമാനിച്ചത് സുരേഷ്‌ഗോപിയെ, എന്നാൽ മമ്മൂട്ടി തന്നെ വേണമെന്ന് വാശിപിടിച്ച് മോഹൻലാൽ, പിന്നെ നടന്നത് ഇങ്ങനെ

ഇതിനുള്ള മറുപടിയുമായിട്ടായിരുന്നു ഒമര്‍ ലുലു ഇപ്പോള്‍ രംഗത്തെത്തിയത്. ഒമര്‍ലുലു പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം കാണിക്കുന്നത് പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമായിരുന്നു, എന്നാല്‍ രണ്ടാമത്തെ ക്ലിപ്പില്‍ അഞ്ച് വര്‍ഷം മുമ്പ് വൈറലായ ആ രംഗം സംവിധായകന്റെ നിര്‍ദേശ പ്രകാരം ചെയ്തതാണെന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ്.

ആ പരിപാടിയില്‍ പ്രിയക്കൊപ്പം ഒമര്‍ലുലുവും ഉണ്ടായിരുന്നു. അഞ്ച് വര്‍ഷമായില്ലേ പാവം കുട്ടി മറന്നതാവാം , വല്യചന്ദനാദി ഓര്‍മ്മക്കുറവിന് ബെസ്റ്റാ, എന്ന അടിക്കുറിപ്പോടെയാണ് ഒമര്‍ലുലുവിന്റെ പ്രിയക്കെതിരായ പുതിയ പോസ്റ്റ്.

Advertisement