സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷം തോന്നി, പക്ഷേ അവന്‍ നായകനായുള്ള സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ എനിക്ക് കോംപ്ലക്‌സായിരുന്നു, തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

291

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരില്‍ ഒരാളായ ശ്യാമപ്രസാദ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോര്‍ട്ട്.

തുടര്‍ന്ന് വില്ലനായും സഹനടനായും പിന്നീട് നായക വേഷങ്ങളിലും വിനയ് ഫോര്‍ട് തിളങ്ങി. വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ വേഗം തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞു.

Advertisements

ഋതുവിന് ശേഷം അഭിനയിച്ച സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗം എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോര്‍ട്ട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം ഒത്തിരി സിനിമകളാണ് താരത്തെ തേടിയെത്തിയത്.

Also Read: നന്ദഗോപാൽ മാരാരായി ഷാജി കൈലാസ് തീരുമാനിച്ചത് സുരേഷ്‌ഗോപിയെ, എന്നാൽ മമ്മൂട്ടി തന്നെ വേണമെന്ന് വാശിപിടിച്ച് മോഹൻലാൽ, പിന്നെ നടന്നത് ഇങ്ങനെ

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ ഋതുവിനെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ചിത്രത്തിലെ നായകനായിരുന്ന നിഷാന്‍ വഴിയാണ് അവസരം കിട്ടിയതെന്നും എന്നാല്‍ നിഷാന്‍ നായകനായ ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്യാന്‍ തനിക്ക് കോംപ്ലക്‌സ് ഉണ്ടായിരുന്നുവെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

തന്റെ കോളേജിലെ സീനിയറായിരുന്നു നിഷാന്‍. അവന്‍ സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ താനും ഒരു അവസരം ചോദിച്ചുവെന്നും തനിക്ക് അവനാണ് സംവിധായകന്റെ നമ്പര്‍ തന്നതെന്നും അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ നേരില്‍ കാണണമെന്ന് പറഞ്ഞുവെന്നും അവസരം തരാമെന്ന് പറഞ്ഞുവെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

പക്ഷേ അതെല്ലാം ചെറിയ സീനുകളായിരുന്നു. തനിക്ക് ചെറിയ സീനാണെല്ലോ എന്നൊരു കോംപ്ലക്‌സ് ഉണ്ടായിരുന്നുവെന്നും ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ നിന്നെ ആരെങ്കിലും നായകനായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചുവെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

Also Read; ഞങ്ങളുടെ ജീവിതത്തിൽ മീര പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു, ഫോൺ വിളികൾ കൂടി വന്നപ്പോൾ ഞാൻ ആ ബന്ധം വിലക്കിയിരുന്നു: ലോഹിതദാസിന്റെ ഭാര്യ അന്ന് പറഞ്ഞത്

രണ്ട് സീനെങ്കില്‍ രണ്ട് , അതില്‍ അഭിനയിക്കുന്നതല്ലേ ബുദ്ധിയെന്നും , വേറെയൊന്നും നോക്കാതെ പോയി അഭിനയിക്കൂവെന്നും അമ്മ പറഞ്ഞുവെന്നും അമ്മയുടെ വാക്കുകളായിരുന്നു തന്നെ മുന്നോട്ട് നയിച്ചതെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Advertisement