നന്ദഗോപാൽ മാരാരായി ഷാജി കൈലാസ് തീരുമാനിച്ചത് സുരേഷ്‌ഗോപിയെ, എന്നാൽ മമ്മൂട്ടി തന്നെ വേണമെന്ന് വാശിപിടിച്ച് മോഹൻലാൽ, പിന്നെ നടന്നത് ഇങ്ങനെ

9435

മലയാള സിനിമയിലെ സർവ്വകാല സൂപ്പർഹിറ്റ് സിനിമകളിൽ പെട്ടതാണ് ഷാജി കൈലാസ് താരരാരാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നരസിംഹം. ഈ ചിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാര്യം മലയാളത്തിന്റെ മഹാനടനായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യമാണ്.

കഥയുടെ ഒരു നിർണായക ഘട്ടത്തിൽ കടന്നുവരികയും പിന്നീട് മിനിറ്റുകൾ മാത്രം നീളുന്ന രംഗങ്ങളിൽ തിയേറ്ററു കളെ പൊട്ടിത്തരിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിൽ നിറഞ്ഞാടിയ നന്ദഗോപാൽ മാരാർ. മമ്മൂട്ടി അവതരിപ്പിച്ച ആ കഥാപാത്രം നരസിംഹത്തിന്റെ ഹൈലൈറ്റ് ആയിരുന്നു.

Advertisements

എന്നാൽ നന്ദഗോപാൽ മാരാരായി സുരേഷ് ഗോപിയെയാണ് ഷാജി കൈലാസ് മനസിൽ കണ്ടിരുന്നത്. നേരത്തേ ദി കിംഗ് എന്ന സിനിമയിൽ സുരേഷ്‌ഗോപി ചെയ്ത കാമിയോ കഥാപാത്രം ആ സിനിമയ്ക്ക് കുറച്ചൊന്നുമല്ല ഊർജ്ജം പകർന്നത് എന്നത് ആയിരുന്നു അതിന്റെ കാരണം.

Also Read
അങ്ങനെ ചെയ്ത് തന്ന് സ്‌നേഹിക്കുന്നവരെ ഞാൻ നല്ലതുപോലെ പരിഗണിക്കും, പക്ഷേ; ഐശ്വര്യ ഭാസ്‌കരൻ പറഞ്ഞത് കേട്ടോ

അതിന്റെ ഓർമ്മയിൽ നരസിംഹത്തിലും സുരേഷ് ഗോപി മതിയെന്ന് ഷാജി കൈലാസ് തീരുമാനിച്ചു. എന്നാൽ മോഹൻലാലിന്റെയും തിരക്കഥാകൃത്ത് രഞ്ജിത്തിന്റെയും മനസിൽ നന്ദഗോപാൽ മാരാരായി സാക്ഷാൽ മമ്മൂട്ടിയല്ലാതെ മറ്റാരും ആയിരുന്നില്ല.

മമ്മൂട്ടിയെ പോലെ ഒരു വലിയ താരത്തെ ഒരു മാസ് മോഹൻലാൽ ചിത്രത്തിന്റെ മധ്യത്തിൽ എങ്ങനെ അവതരിപ്പിക്കും എന്നൊരു ആശങ്ക ഷാജി കൈലാസിന് ഉണ്ടായിരുന്നു. എന്നാൽ അതിന് പറ്റിയ ഡയലോഗ് താൻ എഴുതിത്തരാമെന്നും ആ പ്രശ്‌നം പരിഹരിക്കാമെന്നും രഞ്ജിത്ത് ഷാജിക്ക് ധൈര്യം കൊടുത്തു.

ഫ എന്നൊരു ആട്ടാണ് മമ്മൂട്ടി സ്‌ക്രീനിലെത്തുന്ന ഉടനെ പറയുന്ന ഡയലോഗിന്റെ തുടക്കം. മമ്മൂട്ടി എത്തുമ്പോൾ കൂവണമെന്ന് കരുതി കാത്തിരുന്നവരെ പോലും ഞെട്ടിച്ച ഡയലോഗ്. ഫ നിർത്തെടാ എരപ്പാളികളേ നിന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ രോമത്തിന് കൊള്ളുകേലെ. നന്ദഗോപാൽ മാരാർക്ക് വിലയിടാൻ അങ്ങ് തലസ്ഥാനത്ത്, ദില്ലിയിലും ഒരുപാട് കണാപ്പൻമാര് ശ്രമിച്ചുനോക്കിയതാ.

നാസിക്കിലെ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന പ്രസുണ്ടല്ലോ, കമ്മട്ടം അതെടുത്തോണ്ടുവന്ന് തുലാഭാരം തൂക്കിയാലും മാരാരിരിക്കുന്ന തട്ട് താണുതന്നെയിരിക്കും മക്കളേ. രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റിവിടല്ലേ എന്ന ഡയലോഗിൽ കിടുങ്ങിപ്പോയ മലയാള പ്രേക്ഷക സമൂഹം പിന്നെ മമ്മൂട്ടിയുടെ ആ പ്രശസ്തമായ കോടതിരംഗവും ആർപ്പു വിളികളോടെയും കൈയടിയോടെയും സ്വീകരിച്ചു.

നന്ദഗോപാൽ മാരാരാകാൻ മമ്മൂട്ടിതന്നെ വേണമെന്ന മോഹൻലാലിന്റെയും രഞ്ജിത്തിൻറെയും വാശി വിജയം കണ്ടപ്പോൾ മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ആവേശഭരിതമായ മാസ് രംഗങ്ങളാണ് നരസിംഹത്തിൽ പിറന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ആദ്യ ചിത്രം കൂടി ആയിരുന്നു നരസിംഹം.

അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ വീഡിയോ കാണാം

Also Read
ഞങ്ങളുടെ ജീവിതത്തിൽ മീര പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു, ഫോൺ വിളികൾ കൂടി വന്നപ്പോൾ ഞാൻ ആ ബന്ധം വിലക്കിയിരുന്നു: ലോഹിതദാസിന്റെ ഭാര്യ അന്ന് പറഞ്ഞത്

Advertisement