Home Entertainment Celebrities

അവന്റെ സംതൃപ്തിയ്ക്ക് വേണ്ടി പീരിയഡ്സ് ആയിരിക്കുമ്പോഴും അവൻ എന്നെ അങ്ങനെ ചെയ്യുമായിരുന്നു: കാമുകനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവ നടി

5923

സോഷ്യൽ മീഡിയയിലൂടെ ഏവർക്കും സുപരിചിതയായി മാറിയ യുവ താര സുന്ദരിയാണ് ആഷ് മെലോ സ്‌കൈലർ എന്ന നടി ഐശ്വര്യ രാജ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം റീൽസ് വീഡിയോസിലൂടെ ആണ് ഐശ്വര്യ ശ്രദ്ധേയായത്. ഭീമ എന്ന കന്നട സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്.

അതേ സമയം തന്റെ കാമുകനിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ച് അടുത്തിടെ താരം രംഗത്ത് എത്തിയിരുന്നു. 21ാം വയസിൽ ഉണ്ടായിരുന്ന പ്രണയം കാരണം നേരിട്ട ദുരനുഭവങ്ങളാണ് ഐഷ് മെലോ വെളിപ്പെടുത്തിയത്. എന്താണ് ലോകം സമൂഹം എന്നൊന്നും അറിയാത്ത പ്രായത്തിൽ ആ പയ്യൻ രാജകുമാരിയെ പോലെയാണ് ട്രീറ്റ് ചെയ്തത്.

Advertisements

പക്ഷേ പിന്നീടാണ് അവന് വേറെയും ബന്ധങ്ങൾ ഉണ്ടെന്ന് അറിഞ്ഞതെന്ന് ഐശ്വര്യ പറയുന്നു. ഇക്കാര്യം ചോദിക്കാൻ ആയി പോയപ്പോൾ അവൻ മദ്യപിച്ചിരുന്നു. മദ്യപിച്ചതു കൊണ്ട് തല്ലുന്നതാണെന്ന് കരുതി ആദ്യം ക്ഷമിച്ചു. എന്നാൽ പ്രതികരിക്കാതെ ഇരിക്കുന്നതിനാൽ തല്ലുന്നത് അവൻ പിന്നീട് ഒരു ശീലമാക്കി.

Also Read
ബിനു ചേട്ടന് ഇപ്പോള്‍ വേണ്ടത് വിശ്രമം, ആരോഗ്യവിവരങ്ങള്‍ പുറത്തുവിട്ട് അനൂപ്, പ്രാര്‍ത്ഥനയോടെ ആരാധകര്‍

തന്റെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി നൽകാൻ അയാൾ തയ്യാറായില്ലെന്നും അങ്ങനെ ബ്രേക്കപ്പ് ആയെന്നും താരം പറഞ്ഞു. ബ്രേക്കപ്പിന് ശേഷം കുറച്ചു കാലം കഴിഞ്ഞപ്പോൾ അവൻ വീണ്ടും ഒരു അവസരം കൂടി വേണമെന്ന് പറഞ്ഞ് വിളിച്ച് കരഞ്ഞു. ആ കരച്ചിലിൽ താൻ വീണു. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും പീഡനം ആരംഭിച്ചു.

പീരിയഡ്സിൽ ആയിരിക്കുമ്പോഴും അവന്റെ സംതൃപ്തിയ്ക്ക് വേണ്ടി എന്നെ മർദ്ദിക്കുമായിരുന്നു. വയറിന് ചവിട്ടുകയും കുത്തുകയുമൊക്കെ ചെയ്തിരുന്നു. ഒരിക്കൽ സിഗരറ്റ് കുറ്റികൊണ്ട് തന്റെ കണ്ണിൽ കുത്തി. പണം ചോദിച്ച് കൊടുക്കാതെ വന്നപ്പോൾ തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അവൻ ഭീഷണിപ്പെടുത്തി.

തന്റെ അടുത്ത സുഹൃത്തിന് അവൻ ഫോട്ടോ അയച്ചു കൊടുത്തെന്നും ആത്മഹത്യ അല്ലാതെ മറ്റ് മാർഗ്ഗമില്ല എന്ന് കരുതിയിരുന്നുവെന്നും പറഞ്ഞ ഐശ്വര്യ രാജ് അത് മണ്ടത്തരമായിപ്പോയെന്നും ആ സംഭവങ്ങൾ എല്ലാം തന്നെ കൂടുതൽ ശക്തയാക്കിയെന്നും വ്യക്തമാക്കിയിരുന്നു.

Also Read
ഡ്രസിങ് റൂമിൽ വെച്ച് അയാൾ എന്നെ കെട്ടിപ്പിടിച്ചു, ഒന്നു മനസ്സുവെച്ചാൽ ആ വേഷം തരാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: മാളവിക ശ്രീനാഥിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Advertisement